Monday, January 13, 2025
Latest:
KeralaTop News

അമ്പലപ്പുഴയില്‍ യുവതിയെ പ്ലെയർ കൊണ്ട് തലയ്ക്കടിച്ച് കൊന്ന് കുഴിച്ച് മൂടി കോണ്‍ക്രീറ്റ് ചെയ്തു, പ്രതി അറസ്റ്റിൽ

Spread the love

അമ്പലപ്പുഴയില്‍ അതിക്രൂര കൊലപാതകം. യുവതിയെ കൊന്ന് കുഴിച്ച് മൂടി കോണ്‍ക്രീറ്റ് ചെയ്തു. പ്രതി ജയചന്ദ്രന്‍ പൊലീസ് പിടിയില്‍. വിജയലക്ഷ്മിയെ പ്ലെയർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടുകയായിരുന്നു. കൊലപാതകം നടന്നത് ഈ മാസം 7 നാണ്. വീടിന് സമീപത്താണ് കുഴിച്ചുമൂടിയത്. ദൃശ്യം സിനിമ മോഡൽ ആണ് കൊലപാതകമെന്ന് പൊലീസ് അറിയിച്ചു.

ഈ മാസം 6 മുതൽ വിജയലക്ഷ്മിയെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. എന്നാൽ പ്രതി ജയചന്ദ്രൻ ശ്രദ്ധ തിരിച്ചുവിടാൻ ശ്രമം നടത്തിയതായി പൊലീസ് അറിയിച്ചു. കൊച്ചിയിലെത്തിയ പ്രതി വിജയലക്ഷ്മിയുടെ ഫോൺ കണ്ണൂരിലേക്കുള്ള കെഎസ്ആർടിസി ബസിൽ ഉപേക്ഷിക്കുകയായിരുന്നു. ഫോണുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.