Wednesday, February 26, 2025
Latest:
SportsTop News

ലോക കപ്പ് യോഗ്യത: വിജയം മാത്രം ലക്ഷ്യമിട്ട് അര്‍ജന്റീനയും ബ്രസീലും നാളെയിറങ്ങുന്നു

Spread the love

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത റൗണ്ടില്‍ അര്‍ജന്റീനയും ബ്രസീലും നാളെ വീണ്ടും ഇറങ്ങുന്നു. പുലര്‍ച്ചെ അഞ്ചരക്ക് ആണ് അര്‍ജന്റീനയുടെ മത്സരം. പെറുവാണ് എതിരാളികള്‍. പുലര്‍ച്ചെ 6.15 ന് ബ്രസീല്‍ ഉറുഗ്വായെയും നേരിടും.

പരാഗ്വായില്‍ നിന്നേറ്റ 2-1 സ്‌കോറിലുള്ള തോല്‍വി അര്‍ജന്റീനക്കും വെനസ്വേലയോട് സമനില വഴങ്ങേണ്ടി വന്നത് ബ്രസീലിനും തിരിച്ചടി ഉണ്ടാക്കിയ പശ്ചാത്തലത്തിലാണ് ലോക കപ്പ് യോഗ്യത മത്സരങ്ങള്‍. ഇരു ടീമുകള്‍ക്കും നാളെത്തെ മത്സരം നിര്‍ണായകമായിരിക്കും.