NationalTop News

ഹേമന്ത് സോറനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ പ്രചാരണം; 2 പേർക്കെതിരെ കേസ്; ജെഎംഎം നൽകിയ പരാതിയിൽ നടപടി

Spread the love

ദില്ലി: ഹേമന്ത് സോറനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം നടത്തിയതിനെ തുടർന്ന് രണ്ടുപേർക്കെതിരെ കേസെടുത്ത് ജാർഖണ്ഡ് പോലീസ്. ജെ എം എം നൽകിയ പരാതിയിലാണ് നടപടി. ബിജെപി പുറത്തിറക്കിയ വിവാദ വീഡിയോ പരസ്യപ്രചരണത്തിന്റെ അവസാനദിവസം പ്രചാരണമാക്കാൻ ഉള്ള നീക്കത്തിലാണ് ഇന്ത്യ മുന്നണി. ബിജെപി നടത്തുന്നത് സംസ്ഥാനത്തിനെതിരായ നീക്കുമെന്ന് ജെ എം എം ആരോപിച്ചു. ജാർഖണ്ഡിന്റെ വികസനം തടയുന്നത് ഹേമന്ത് സോറൻ എന്ന് ബിജെപി കുറ്റപ്പെടുത്തുന്നു. ബിജെപി പുറത്തിറക്കിയ വീഡിയോ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കിയിരുന്നു.