NationalTop News

തമിഴ്നാട് നിയസഭാ തെരഞ്ഞെടുപ്പ്; വിജയ് ധർമപുരി ജില്ലയിൽ മത്സരിക്കുമെന്ന് TVK ജില്ലാ പ്രസിഡന്റ്

Spread the love

2026 നിയസഭാ തിരഞ്ഞെടുപ്പിൽ തമിഴക വെട്രിക് കഴകം അധ്യക്ഷൻ വിജയ് ധർമപുരി ജില്ലയിൽ നിന്ന് മത്സരിക്കുമെന്ന് ടിവികെ ജില്ലാ പ്രസിഡന്റ് താപ്പ ശിവ. ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ ആണ് പ്രസ്താവന. എന്നാൽ മത്സരിക്കുന്നതിനെ കുറിച്ച് വിജയ് സൂചന നൽകിയിട്ടില്ല. ഡിഎംകെയ്ക്ക് നിലവിൽ എംഎൽഎ ഇല്ലാത്ത ജില്ലയാണിത്. ധർമപുരിയിൽ ഒരു സംവരണ മണ്ഡലം ഉൾപ്പടെ ഉള്ളത് 5 മണ്ഡലങ്ങൾ ആണ് ഉള്ളത്.

അതേസമയം മത്സരിക്കുന്നതിനെക്കുറിച്ച് വിജയ് സൂചന നൽകിയിട്ടില്ല. 2026ൽ നടക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ടിവികെ മത്സരിക്കുമെന്നും വിജയ് പ്രഖ്യാപിച്ചിരുന്നു. പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനത്തിലായിരുന്നു തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് താരം പ്രഖ്യാപിച്ചത്. സമൂഹ നീതി, സമത്വം, മതേതരത്വം എന്നതാണ് ടിവികെയുടെ പാർട്ടി നയം. 2026 ഒരു പുതിയ രാഷ്ട്രീയത്തിന്റെ പുതിയ വർഷമെന്നാണ് വിജയ് സമ്മേളനത്തിൽ പറഞ്ഞത്.

2026 ൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അങ്കത്തിനായി ഒരു തീയതി കുറിക്കും അന്ന് തമിഴ്ജനത ഒന്നായി ടിവികെ ചിഹ്നത്തിൽ വോട്ട് ചെയ്യും എന്ന് വിജയ് പറഞ്ഞു. വിഭജന ശക്തികളും അഴിമതിക്ക് കൂടെ നിക്കുന്നവരും ഒരുപോലെ എതിരാളികളാണെന്ന് വിജയ് സമ്മേളനത്തിൽ പറഞ്ഞു. വിഴുപ്പുറം വിക്രവാണ്ടിയിലെ കൂറ്റൻവേദിയിൽ പതിനായിരങ്ങളെ സാക്ഷി നിർത്തിയാണ് രാഷ്ട്രീയത്തിലേക്ക് വിജയ് മാസ് എൻട്രി നടത്തിയത്.