Wednesday, March 5, 2025
Latest:
NationalTop News

ഇരുമ്പയിര് കൊണ്ട് പോയ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി; 20 ട്രെയിനുകൾ റദ്ദാക്കി, ഗതാഗതം പുന:സ്ഥാപിക്കാൻ ശ്രമം

Spread the love

ഹൈദരാബാദ് : തെലങ്കാനയിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയതോടെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. രാഘവപുരത്തിനും രാമഗുണ്ടത്തിനും ഇടയിൽ പെദ്ദപ്പള്ളിയിലാണ് ട്രെയിൻ പാളം തെറ്റിയത്. ഇരുമ്പയിര് കൊണ്ട് പോകുന്ന ട്രെയിൻ ആയിരുന്നു. ട്രെയിൻ പാളം തെറ്റിയതോടെ 20 പാസഞ്ചർ തീവണ്ടികൾ റദ്ദാക്കി.നാലെണ്ണം ഭാഗികമായി റദ്ദാക്കി.10 തീവണ്ടികൾ വഴി തിരിച്ചു വിട്ടു. തീവണ്ടി ഗതാഗതം പുന:സ്ഥാപിക്കാൻ ശ്രമം തുടരുന്നെന്ന് റെയിൽവേ അറിയിച്ചു.