KeralaTop News

‘ബിജെപിയിൽ ചേരുന്നമെന്ന കഥയ്ക്ക് പിന്നിൽ ശോഭാ സുരേന്ദ്രൻ; വയനാട്ടിലെ മത്സരം ഒരു കുരുക്ക്’; ആത്മകഥയിൽ ഇപി ജയരാജൻ

Spread the love

ബിജെപിയിൽ ചേരുന്നമെന്ന കഥയ്ക്ക് പിന്നിൽ ശോഭാ സുരേന്ദ്രനെന്ന് ആത്മകഥയിൽ ഇപി ജയരാജൻ. ശോഭാ സുരേന്ദ്രന് ഒരുതവണ മാത്രമാണ് കണ്ടിട്ടുള്ളത്. അതും ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങിൽ വച്ചായിരുന്നു. മകൻ്റെ ഫോണിൽ പലതവണ വിളിച്ചെങ്കിലും അവൻ ഫോൺ എടുത്തില്ല. ദല്ലാൾ നന്ദകുമാറിനൊപ്പം ആണ് പ്രകാശ് ജാവദേക്കർ വീട്ടിലേക്ക് വന്നത്. തീർത്തും അവിചാരിതവും അപ്രതീക്ഷിതമായിരുന്നു ആ സന്ദർശനമെന്ന് ഇപി ജയരാജൻ പറയുന്നു.

മകന്റെ ഫോണിലേക്ക് വിളിച്ചാണ് അച്ഛൻ വീട്ടിൽ ഉണ്ടോ എന്ന് തിരക്കിയത്. തൊട്ടുപിന്നാലെ വീട്ടിലേക്ക് എത്തി. കേരള പ്രഭാരി ചുമതല ഏറ്റെടുത്തശേഷം എല്ലാ രാഷ്ട്രീയക്കാരെയും കാണുന്നതിന്റെ ഭാഗമായാണ് വന്നത്. രമേശ് ചെന്നിത്തല പി കെ കുഞ്ഞാലിക്കുട്ടി ബിനോയി വിശ്വം എന്നിവരെ കണ്ടുവെന്നും പറഞ്ഞതായി ഇപി ജയരാജൻ ആത്മകഥയിൽ പറയുന്നു.

വയനാട്ടിലെ മത്സരം ഒരു കുരുക്കാണെന്ന് ഇ പി ജയരാജൻ ആത്മകഥയിൽ പറയുന്നു. മത്സരിച്ചില്ലെങ്കിൽ അത് ബിജെപിക്ക് ഗുണം എന്ന് പറയും. ഇന്ത്യ മുന്നണിയുടെ ഭാഗമായവർ എന്തിന് മത്സരിക്കുന്നു ചോദ്യവും ഉണ്ടാകും. ദേശീയ രാഷ്ട്രീയവും സംസ്ഥാന രാഷ്ട്രീയവും വ്യത്യസ്ത ധ്രുവങ്ങളിലാണ് സഞ്ചരിക്കുന്നത്. ഇത് കേരളത്തിലെ ഇടതുപക്ഷത്തെ ദുർബലപ്പെടുത്തും. ഇത് പരിഹരിക്കാൻ ദൂരക്കാഴ്ചയോടെയുള്ള സമീപനം വേണമെന്ന് ഇപി ജയരാജൻ പറയുന്നു.