KeralaTop News

ഇപി പച്ചയായ ഒരു മനുഷ്യൻ; പുസ്തകം പുറത്ത് വന്നാലേ കാര്യങ്ങൾ വ്യക്തമാകൂ’; പി സരിൻ

Spread the love

ഇപി ജയരാജന്റെ ആത്മകഥയിലെ പരാമർശങ്ങളിൽ പ്രതികരണവുമായി പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. പി സരിൻ. പുറത്ത് വന്ന പ്രസ്താവനകൾ ഇപി ജയരാജൻ നിഷേധിച്ചു എന്നാണ് മനസിലാക്കുന്നതെന്ന് പി സരിൻ പറയുന്നു. ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു എന്നാണ് മനസിലാക്കുന്നതെന്ന് സരിൻ പ്രതികരിച്ചു. ഏതെങ്കിലും തെറ്റിധാരണയുടെ പേരിൽ തനിക്കെതിരെ പരാമർശം ഉണ്ടായെങ്കിൽ അത് പരിശോധിക്കാമെന്ന് സരിൻ വ്യക്തമാക്കി.

പുസ്തകം പുറത്ത് വന്നാലേ കാര്യങ്ങൾ വ്യക്തമാകുവെന്ന് പി സരിൻ പറഞ്ഞു. ഇപി ജയരാജൻ പച്ചയായ ഒരു മനുഷ്യൻ ആണ്. ഇപി വിഷയം ചർച്ചയാക്കണം എന്നുണ്ടെങ്കിൽ ചർച്ചയാക്കിക്കോളൂവെന്ന് അദ്ദേഹം പറഞ്ഞു. ഡോ.പി. സരിനെ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കിയതിലും അതൃപ്തിയുണ്ടെന്നാണ് ഇപിയുടെ ആത്മകഥയിൽ പറയുന്നത്.

വയനാട്ടിലെ മത്സരം ഒരു കുരുക്കാണെന്ന് ഇ പി ജയരാജൻ ആത്മകഥയിൽ പറയുന്നു. മത്സരിച്ചില്ലെങ്കിൽ അത് ബിജെപിക്ക് ഗുണം എന്ന് പറയും. ഇന്ത്യ മുന്നണിയുടെ ഭാഗമായവർ എന്തിന് മത്സരിക്കുന്നു ചോദ്യവും ഉണ്ടാകും. ദേശീയ രാഷ്ട്രീയവും സംസ്ഥാന രാഷ്ട്രീയവും വ്യത്യസ്ത ധ്രുവങ്ങളിലാണ് സഞ്ചരിക്കുന്നത്. ഇത് കേരളത്തിലെ ഇടതുപക്ഷത്തെ ദുർബലപ്പെടുത്തും. ഇത് പരിഹരിക്കാൻ ദൂരക്കാഴ്ചയോടെയുള്ള സമീപനം വേണമെന്ന് ഇപി ജയരാജൻ പറയുന്നു.