പ്രതിപക്ഷം അന്ന് എതിർത്തു, പഠനം നടത്താൻ പോലും സമ്മതിച്ചില്ല’; സീപ്ലെയിൻ പദ്ധതി ആശയം മുന്നോട്ട് വെച്ചത് താനെന്ന് മന്ത്രി വി എൻ വാസവൻ
സീപ്ലെയിൻ പദ്ധതിയിൽ അവകാശവാദവുമായി മന്ത്രി വി എൻ വാസവൻ. സീ പ്ലെയിൻ പദ്ധതിയെന്ന ആശയം മുന്നോട്ട് വെച്ചത് താനാണെന്ന് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ അവകാശപ്പെടുന്നു. 2010 ൽ നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കൽ പ്രമേയം കൊണ്ടുവന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ പരിശോധന നടത്തുകയും പഠനം നടത്തുകയും ചെയ്തുവെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
അന്നത്തെ ടൂറിസം മന്ത്രി ആയിരുന്ന കോടിയേരി ബാലകൃഷ്ണൻ പദ്ധതിക്കായി പ്രത്യേക താൽപര്യം കാട്ടിയെന്നും നിയമസഭയിൽ ജീ കാർത്തികേയൻ പദ്ധതിയെ എതിർത്തുവെന്നും മന്ത്രി പറയുന്നു. പദ്ധതിക്കെതിരെ പ്രതിപക്ഷം വച്ചത് ഓർക്കുന്നുവെന്ന് വി എൻ വാസവൻ ഫേസ്ബുക്കിൽ കുറിച്ചു. സീപ്ലെയിൻ പദ്ധതി യാഥാർത്ഥ്യമാകുന്നതിൽ ചാരിതാർത്ഥ്യം എന്ന് വാസവൻ ഫേസ്ബുക്കിൽ കുറിച്ചു. കാലങ്ങൾ മുൻപ് മുന്നോട്ടുവച്ച ആശയം സ്വപ്‌നതുല്ല്യമായ പൂർണ്ണതയിലേക്ക് നീങ്ങുമ്പോൾ അതിനുവേണ്ടി പഠനങ്ങളുടെ ചുക്കാൻ പിടിക്കാൻ കഴിഞ്ഞതും ആത്മസംതൃപ്തി നൽകുന്നുവെന്ന് മന്ത്രി പറയുന്നു.