Thursday, November 14, 2024
Latest:
KeralaTop News

സർക്കാർ മെഡിക്കൽ കോളജുകളിലെ അനധികൃത അവധി; കർശന നടപടിക്കൊരുങ്ങി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്

Spread the love

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ അനധികൃത അവധിയിൽ കൂട്ട നടപടിക്കൊരുങ്ങി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്. 2016 മുതൽ അനധികൃത അവധിയിലുള്ള 84 പേരുടെ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി. കർശന നടപടി ഉണ്ടാകുമെന്നും കൂടുതൽ ആളുകൾ പുറത്താക്കപ്പെടുന്ന ഘട്ടം ആയിരിക്കാം ഇതെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ നഴ്സിംഗ് ഓഫീസർ, നേഴ്സിങ് ഓഫീസർ ഗ്രേഡ് വൺ തസ്തികകളിൽ – അനധികൃത അവധിയിലുള്ളവർക്കെതിരെ കടുത്ത അച്ചടക്ക നടപടിക്കാണ് വകുപ്പ് ഒരുങ്ങുന്നത്. അവധിയിലുള്ള 84 പേരുടെ വിവരങ്ങൾ മാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തി. പേര് , ജോലി ചെയ്തിരുന്ന സ്ഥാപനം, എന്നു മുതലായിരുന്നു അവധി തുടങ്ങിയ കാര്യങ്ങളാണ് പട്ടികയായി പ്രസിദ്ധീകരിച്ചത്.

ഇന്നുമുതൽ 15 ദിവസത്തിനകം വിശദീകരണം നൽകണം. അനധികൃത അവധിയിലുള്ളവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് 24നോട് പറഞ്ഞു പറഞ്ഞു. ജോലിയിൽ പുനർ പ്രവേശിക്കാൻ താല്പര്യമുള്ളവർക്ക് തിരികെ വരാമെന്നും ഒരു അവസരം ഇനി ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

ഡിജിറ്റൽ അപ്ലിക്കേഷൻ വഴി മാത്രമേ ഇനി അപേക്ഷ സ്വീകരിക്കുകയുള്ളുവെന്നും അതിനുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലും തിരുവനന്തപുരം എസ് ടി ആശുപത്രിയിലുമൊക്കെ നഴ്സിംഗ് ജീവനക്കാരുടെ കടുത്ത ക്ഷാമം നിലനിൽക്കുമ്പോഴാണ് 84 പേർ അനധികൃത അവധിയിലുള്ളത്.