ഝാർഖണ്ഡിലെ ഇഡി റെയ്ഡ്; വ്യാജ ആധാർ കാർഡുകളും പാസ്പോർട്ടുകളും പിടികൂടി
ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കുന്ന ഝാർഖണ്ഡിലെ ഇഡി റെയ്‌ഡിൽ വ്യാജ പാസ്പോർട്ടുകളും ആധാർ കാർഡുകളും പിടികൂടി.ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത നുഴഞ്ഞു കയറ്റവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് റെയ്ഡ്.
17 കേന്ദ്രങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്. വ്യാജ ആധാർ കാർഡുകളും പാസ്പോർട്ടുകളും കണ്ടെത്തി. വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കാൻ സൂക്ഷിച്ചിരുന്ന പ്രിന്റിങ് മെഷീനുകളും പേപ്പറുകളും റെയ്ഡിൽ പിടിച്ചെടുത്തു.
ഇക്കഴിഞ്ഞ ജൂണിൽ റാഞ്ചി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആണ് ഇ ഡി അന്വേഷണം ആരംഭിച്ചത്.നിരവധി പെൺകുട്ടികൾ അടക്കം ബംഗ്ലാദേശി പൗരന്മാരെ, അനധികൃതമായി ഇന്ത്യയിൽ എത്തിച്ച ആധാർ ഉൾപ്പെടെയുള്ള രേഖകൾ നിർമ്മിച്ചതുമായി കണ്ടെത്തിയിരുന്നു ഇതിനായി ആസൂത്രിതമായ സംഘം പ്രവർത്തിക്കുന്നുണ്ടെന്നും, വൻതോതിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ട് എന്നുമാണ് കേസ്. ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത നുഴഞ്ഞുകയറ്റം ഝാർഖണ്ഡ് തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ബിജെപി പ്രധാന ആയുധമാക്കുന്നതിനിടെയാണ് റെയ്ഡ്. കഴിഞ്ഞദിവസം എൻഐഎ 9 സംസ്ഥാനങ്ങളിൽ ബംഗ്ലാദേശി നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട് റെയ്ഡ് നടത്തിയിരുന്നു.