KeralaTop News

ചെറുതുരുത്തിയിൽ പിടികൂടിയ പണം സിപിഐഎമ്മിന്റെതാണോ എന്ന് പരിശോധിക്കണം: പരാതി നൽകി ടി എൻ പ്രതാപൻ

Spread the love

ചെറുതുരുത്തിയിൽ നിന്ന് പണം പിടികൂടിയ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകി ടി എൻ പ്രതാപൻ. പിടികൂടിയ പണം സിപിഐഎമ്മിന്റെതാണോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. സിപിഐഎം പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ പരാതിയിൽ പറയുന്നു.

ചെറുതുരുത്തിയിൽ നിന്ന് 19.70 ലക്ഷം രൂപ പിടികൂടിയ സാഹചര്യത്തിലാണ് പരാതി. ചെറുതുരുത്തിയിൽ നിന്ന് 19.70 ലക്ഷം രൂപ പിടികൂടിയ സാഹചര്യത്തിലാണ് പരാതി. പണം സിപിഐഎമ്മിന് വേണ്ടി എത്തിച്ചതാണെന്ന് കോൺഗ്രസ് നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ കോൺഗ്രസ് കൗൺസിലറുടെ നേതൃത്വത്തിൽ ചേലക്കരയിലേക്ക് കടത്തിയ പണമാണ് പിടികൂടിയത് എന്നാണ് സിപിഐഎമ്മിന്റെ ആരോപണം.

കുളപ്പുള്ളിയിൽ നിന്ന് കലാമണ്ഡലത്തിലേക്ക് വരികയായിരുന്ന വാഹനത്തിൽ നിന്നാണ് പണം പിടികൂടിയത്. പണത്തിന്റെ ഉറവിടം സംബന്ധിച്ച് ഇലക്ഷൻ സ്ക്വാഡ് പരിശോധന നടത്തുകയാണ് അതിന് ശേഷമായിരിക്കും തുടർനടപടികൾ ഉണ്ടാകുക. വാഹനത്തിന്റെ സീറ്റിനടിയിൽ ബാഗിലാക്കിയാണ് പണം സംഘം ഒളിപ്പിച്ചു വെച്ചിരുന്നത്. പിന്നീട് വാഹനം പരിശോധിച്ചപ്പോഴാണ് ഇവ കണ്ടെത്തുന്നത്. ഇതേ തുടർന്നാണ് വാഹനത്തിലുണ്ടായ മൂന്ന് പേരെയും വാഹനത്തെയും സ്‌ക്വാഡ് കസ്റ്റഡിയിൽ എടുത്തത്.