പ്രശാന്ത് ഗൂഢാലോചന നടത്തിയെങ്കില്‍ എന്തുകൊണ്ട് സര്‍ക്കാര്‍ നടപടിയെടുത്തില്ല’, മേഴ്‌സിക്കുട്ടിയമ്മയ്ക്ക് മറുപടിയുമായി രമേശ് ചെന്നിത്തല
കേരളത്തിലെ അമൂല്യമായ മത്സ്യസമ്പത്ത് ഒരു അമേരിക്കന്‍ കമ്പനിക്കു കൊള്ളയടിക്കാന്‍ അവസരം ഉണ്ടാക്കി കൊടുക്കുന്നതായിരുന്നു ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയെന്നും അത് നടക്കാതെ പോയതിലുള്ള മോഹഭംഗമാണ് മേഴ്‌സിക്കുട്ടിയമ്മയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ തെളിയുന്നത് എന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. പ്രശാന്ത് ഏതെങ്കിലും ഗൂഢാലോചന നടത്തിയെങ്കില്‍ എന്തു കൊണ്ട് ഇതുവരെ അദ്ദേഹത്തിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്ന് രമേഷ് ചെന്നിത്തല ചോദിക്കുന്നു. ആ സംഭവത്തിനു ശേഷവും കേരളം ഭരിക്കുന്നത് മെഴ്‌സിക്കുട്ടിയമ്മയുടെ പാര്‍ട്ടി തന്നെ അല്ലേയെന്നും ചുരുക്കത്തില്‍ മെഴ്‌സിക്കുട്ടിയമ്മ മുന്നോട്ടു വെക്കുന്ന ഈ ‘നിഷ്‌കളങ്ക’വാദങ്ങള്‍ അവരുടെ പാര്‍ട്ടി പോലും ഇതുവരെ വിശ്വസിച്ചിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.