ആഴക്കടല്‍ വില്‍പ്പനയെന്ന ചെന്നിത്തലയുടെ ആരോപണത്തിന് പിന്നിലെ വില്ലന്‍ എന്‍ പ്രശാന്ത്, പിന്നില്‍ ഇരുവരുടേയും ഗൂഢാലോചന; ആഞ്ഞടിച്ച് മേഴ്സിക്കുട്ടിയമ്മ
സംസ്ഥാനത്തെ ഐഎഎസ് തലപ്പത്തെ തമ്മിലടിയിലെ ചര്‍ച്ച തുടരുന്നതിനിടെ വിവാദത്തിലുള്‍പ്പെട്ട എന്‍ പ്രശാന്ത് ഐഎഎസിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. 5000 കോടിയുടെ ആഴക്കടല്‍ ട്രോളറുകള്‍ക്ക് ഫിഷറീസ് വകുപ്പ് അനുമതി നല്‍കിയെന്ന തരത്തില്‍ താന്‍ മന്ത്രിയായിരുന്ന സമയത്ത് വന്ന ആരോപണത്തിലെ വില്ലന്‍ പ്രശാന്താണെന്ന് മേഴ്സിക്കുട്ടിയമ്മ ആരോപിച്ചു. ഈ ആരോപണം ഉന്നയിച്ച രമേശ് ചെന്നിത്തലയുടേയും പ്രശാന്തന്റേയും ഗൂഢാലോചനയായിരുന്നു ഇതിന് പിന്നില്‍. രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന പ്രശാന്ത് ഐഎഎസ് രമേശ് ചെന്നിത്തലയുമായി നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് ‘ആഴക്കടല്‍’ വില്‍പ്പന എന്ന ‘തിരക്കഥ’. തിരക്കഥയ്ക്ക് പിന്നിലെ ലക്ഷ്യം തീരദേശമണ്ഡലങ്ങള്‍ ആകെ യുഡിഎഫിന് ഉറപ്പാക്കുക എന്നതായിരുന്നുവെന്നും മേഴ്സിക്കുട്ടിയമ്മ ആരോപിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു മുന്‍മന്ത്രിയുടെ പ്രതികരണം.