Saturday, February 1, 2025
Latest:
KeralaTop News

വാക്കുതർക്കം; സുൽത്താൻ ബത്തേരിയിൽ പേരക്കുട്ടി മുത്തശ്ശിയെ കഴുത്ത് ഞെരിച്ച് കൊന്നു

Spread the love

വയനാട് സുൽത്താൻ ബത്തേരി ചീരാലിൽ പേരക്കുട്ടി മുത്തശ്ശിയെ കഴുത്ത് ഞെരിച്ച് കൊന്നു.വാക്കുതർക്കത്തെ തുടർന്നാണ് കൊലപാതകം എന്നാണ് നിഗമനം. സുൽത്താൻ ബത്തേരി’ ചീരാൽ റജിനിവാസിലെ രാഹുൽരാജ് (28) ആണ് മുത്തശ്ശി കമലാക്ഷിയെ (75) കഴുത്തിൽ തുണി മുറുക്കി ഞെരിച്ച് കൊന്നത്. ഇന്ന് രാവിലെ 10.30 ഓടെ ചീരാൽ വരിക്കേരിയിലെ വീട്ടിലാണ് സംഭവം.പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. രാഹുൽരാജ് മാനസിക അസ്വാസ്ഥ്യവുമായി ബന്ധപ്പെട്ട് ചികിത്സ തേടിയയാളാണ് രാഹുൽരാജ് എന്നാണ് വിവരം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ ഇയാൾ അധ്യാപകനായി നേരത്തെ ജോലി ചെയ്തിരുന്നു.