Thursday, January 9, 2025
Latest:
KeralaTop News

ഭക്ഷ്യവിഷബാധയിൽ കേസെടുക്കണം; മേപ്പാടിയിൽ റോഡ് ഉപരോധിച്ച് സിപിഐഎം പ്രതിഷേധം

Spread the love

വയനാട് മേപ്പാടിയിൽ സിപിഐഎം പ്രതിഷേധം. ഭക്ഷ്യവിഷബാധയിൽ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ചു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മേപ്പാടി ടൗണിൽ ​ഗതാ​ഗതം സ്തംഭിച്ചു. ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇരുമു‍ന്നണികളും ഭക്ഷ്യകിറ്റ് വിവാദം രാഷ്ട്രീയമായി ഉപയോ​ഗിക്കുന്നുണ്ട്. കിറ്റ് നൽകിയത് റവന്യൂ വകുപ്പെന്നാണ് കോൺ​ഗ്രസ് ഉന്നയിക്കുന്നത്.

എന്നാൽ പഞ്ചായത്ത് നൽകിയ കിറ്റാണെന്നാണ് എൽഡിഎഫ് ഉയർത്തുന്ന വാദം. ആരോപണ പ്രത്യാരോപണങ്ങളിലേക്ക് കടന്നിരിക്കുകയാണ് എഡിഎഫും എൽഡിഎഫും. ഇതിനിടെയാണ് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചൂരൽ മല- മുണ്ടക്കൈ ദുരന്ത ബാധിതരായ 7 ഉം 10 ഉം വയസ്സുള്ള കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ദുരിതബാധിതർക്കായി നൽകിയിരുന്ന ഭക്ഷ്യകിറ്റിലെ സോയാബീൻ കഴിച്ചിട്ടാണ് കുട്ടികൾക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടത് എന്നാണ് ആരോപണം. നിലവിൽ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണ്.

മന്ത്രി പി പ്രസാദ് ഉൾപ്പെടെയുള്ളവർ ആശുപത്രിയിലേക്ക് എത്തിയിരുന്നു. കൂടാതെ എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസും ആശുപത്രിയിൽ എത്തിയിരുന്നു. മറ്റ് പ്രശ്നങ്ങളില്ലെന്ന് കുട്ടി മാധ്യമങ്ങളോ പ്രതികരിച്ചിരുന്നു. സോയാബീൻ കഴിച്ച കുട്ടികൾക്ക് ഛർദിയും വയറിളക്കവും ആണ് ഉണ്ടായത്. പുഴുവരിച്ച ഭ​ക്ഷ്യ വസ്തുക്കൾ കണ്ടെത്തിയത് നേരത്തെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.