പോലീസുകാർ ചെവിയിൽ നുള്ളിക്കോളൂ; റെയ്ഡ് CPIM-BJP നേതാക്കളുടെ അറിവോടെ’; വി.ഡി സതീശൻ
പാലക്കാട് ഹോട്ടൽ റെയ്ഡിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത രാഷ്ട്രീയ ഗൂഢാലോചനയാണ് വി.ഡി സതീശൻ പറഞ്ഞു. സിപിഐഎം-ബിജെപി നേതാക്കളുടെ അറിവോടെയാണ് റെയ്ഡ് നടന്നതെന്ന് വിഡി സതീശൻ പറഞ്ഞു. തിരക്കഥയ്ക്ക് പിന്നിൽ എം ബി രാജേഷും ഭാര്യ സഹോദരനും ബിജെപി നേതാക്കളും ആണെന്ന് വിഡി സതീശൻ ആരോപിച്ചു.
കൊടകര കുഴൽപ്പണ കേസിലെ ജാള്യത മറയ്ക്കാനാണ് റെയ്ഡ് നടത്തിയതെന്ന് വിഡി സതീശൻ പറഞ്ഞു. വനിതാ നേതാക്കളെ അപമാനിക്കാനായിരുന്നു റെയ്ഡ്. വനിത പ്രവർത്തക ഒറ്റയ്ക്ക് താമസിക്കുമ്പോൾ മഫ്തിയിൽ വന്ന് മുറിയിൽ മുട്ടി. എന്ത് അപമാനകരമാണ്. കേരള പോലീസിനെ ഏറ്റവും നാണംകെട്ട പോലീസ് ആക്കി. രാജാവിനെക്കാൾ രാജഭക്തി കാണിക്കുന്ന പോലീസുകാർ ചെവിയിൽ നുള്ളിക്കോളൂ. ഈ ഭരണത്തിന്റെ അവസാനമായെന്ന് വിഡി സതീശൻ പറഞ്ഞു.
റെയ്ഡ് പാർട്ടി ചാനൽ എങ്ങനെയാണ് അറിഞ്ഞതെന്ന് വിഡി സതീശൻ ചോദിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകരുടെ സാന്നിധ്യം ഉണ്ടായിരുന്നു. അഴിമതിയുടെ പണപ്പെട്ടി ക്ലിഫ് ഹൗസിലാണ് പ്രതിപക്ഷ നേതാവ് പറഞ്ഞു. മഫ്തിയിൽ വന്ന പോലീസുകാരന്റെ കയ്യിൽ ഐഡി കാർഡ് പോലും ഇല്ലായിരുന്നു. പി കെ ശ്രീമതിയുടെ മുറിയിൽ ആരും മുട്ടിയില്ല. എം ബി രാജേഷ് ഒരു നിമിഷം കസേരയിൽ ഇരിക്കാൻ യോഗ്യനല്ലെന്ന് വിഡി സതീശൻ പറഞ്ഞു. രാജിവച്ച് ഇറങ്ങിപ്പോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പിന് മുമ്പ് രാജിവച്ചില്ലെങ്കിൽ ശക്തമായ സമരം ഉണ്ടാകുമെന്ന് വിഡി സതീശൻ പറഞ്ഞു. മന്ത്രിയും അളിയനും കൂടിയാണ് ഗൂഢാലോചന നടത്തിയത്. ടിവി രാജേഷിൻ്റെ മുറി പരിശോധിച്ചിട്ടില്ല. ഗുണ്ടാ സംഘത്തിന് കാവൽ നിന്ന ആളാണ് എ എ റഹീമെന്ന് വിഡി സതീശൻ പറഞ്ഞു. ബിജെപിയെ പേടിച്ച് മുഖ്യമന്ത്രിയുടെ മുട്ട് വിറക്കുന്നുവെന്ന് വിഡി സതീശൻ വിമർശിച്ചു.