KeralaTop News

സ്കൂൾ കായിക മേള; ആദ്യ ദിവസം തിരുവനന്തപുരത്തിന്റെ ആധിപത്യം

Spread the love

കേരള സ്കൂൾ കായികമേളയിൽ തിരുവനന്തപുരത്തിന്റെ ആധിപത്യം തുടരുന്നു. ഗെയിംസ് വിഭാഗത്തിലും, അക്വാട്ടിക് വിഭാഗത്തിലും തിരുവനന്തപുരം ജില്ലാ ബഹുദൂരം മുന്നിൽ. മൂന്നു മീറ്റ് റെക്കോർഡുകളും ഇന്ന് മേളയിൽ പിറന്നു

കായികമേളയിലെ മത്സരങ്ങളുടെ ആദ്യ ദിനം തിരുവനന്തപുരം ജില്ലയുടെ സമ്പൂർണാധിപത്യം. ഗെയിംസ് വിഭാഗത്തിൽ 653 പോയിന്റുമായാണ് തിരുവനന്തപുരം കുതിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള തൃശ്ശൂരിന് 319 പോയിൻ്റ് ആണുള്ളത്. 316 പോയിൻ്റുമായി കണ്ണൂരാണ് മൂന്നാം സ്ഥാനത്ത്. അക്വാട്ടിക് വിഭാഗത്തിലും ഒന്നാം സ്ഥാനത്താണ്. 66 പോയിന്റോടെ തിരുവനന്തപുരം ഒന്നാമതും ,30 പോയിന്റോടെ ആതിഥേയരായ എറണാകുളം ജില്ല രണ്ടാം സ്ഥാനത്തും തുടരുന്നു.

സ്കൂളുകളിലും ആദ്യ ആദ്യം മൂന്ന് സ്ഥാനവും തിരുവനന്തപുരം ജില്ലക്കാണ്. നീന്തൽ കുളത്തിൽ മൂന്ന് മീറ്റ് റെക്കോർഡുകൾക്കും ആദ്യദിനം സാക്ഷ്യം വഹിച്ചു. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ഭിന്നശേഷി കായികമേളയും ശ്രദ്ധേയമായി. 17 വേദികളിലും മത്സരം പുരോഗമിക്കുകയാണ്. ടെന്നീസ്, ടേബിൾ ടെന്നീസ്, ഖൊ- ഖൊ , ഫുട്ബോൾ, ഫെൻസിംഗ് തുടങ്ങിയവയാണ് ഇന്ന് നടന്ന ശ്രദ്ധേയെ മത്സരങ്ങൾ. പല മത്സരങ്ങളും സംസ്ഥാന സ്കൂൾ കായികയുടെ ഭാഗമാകുന്നതും ഇതാദ്യം.