Tuesday, January 28, 2025
Latest:
HealthTop News

പതിവായി ഫ്‌ളാക്‌സ് സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍

Spread the love

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്ത്. ഫൈബര്‍ ധാരാളമായി അടങ്ങിയ ഫ്‌ളാക്‌സ് സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം പതിവായി കുടിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. ഫൈബറിനാല്‍ സമ്പന്നമായ ഫ്‌ളാക്‌സ് സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം പോലുള്ള പ്രശ്നങ്ങളെ തടയാനും സഹായിക്കും. കൂടാതെ കുടലിന്‍റെ ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും.

ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയതാണ് ഫ്‌ളാക്‌സ് സീഡ്. അതിനാല്‍ ഫ്‌ളാക്‌സ് സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ഫ്‌ളാക്‌സ് സീഡുകള്‍ കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും. ഫ്‌ളാക്‌സ് സീഡ്സ് കുതിര്‍ത്ത വെള്ളം കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. കൂടാതെ ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്. അതിനാല്‍ ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്കും ഫ്‌ളാക്‌സ് സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം വെറും വയറ്റില്‍ കുടിക്കാം.

ഫൈബര്‍ ധാരാളം അടങ്ങിയ ഫ്‌ളാക്‌സ് സീഡുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയും. ഒപ്പം ഇവ വിശപ്പിനെ നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. ഒമേഗ 3 ഫാറ്റി ആസിഡും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഫ്‌ളാക്‌സ് സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.