Tuesday, March 4, 2025
Latest:
KeralaTop News

ഫോർട്ടുകൊച്ചിയിൽ വാട്ടർ മെട്രോ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ചു; ആർക്കും പരുക്കില്ല

Spread the love

ഫോർട്ടുകൊച്ചിയിൽ വാട്ടർ മെട്രോ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ചു .സംഭവത്തിൽ ആർക്കും പരുക്കില്ല. ഫോർട്ട് കൊച്ചിയിൽ നിന്നും പോവുകയായിരുന്ന ബോട്ടും ഹൈക്കോടതിയിൽ നിന്നും വരികയായിരുന്ന ബോട്ടും തമ്മിലാണ് കൂട്ടിയിടിച്ചത്. ഫോർട്ടുകൊച്ചി ജെട്ടിയിൽ നിന്നും 50 മീറ്റർ മാറിയാണ് അപകടം ഉണ്ടായത്.തുടർന്ന് വാട്ടർ മെട്രോയിൽ നിന്ന് അലാറം മുഴങ്ങി. അപകടത്തിൽ ഒരു ബോട്ടിന്റെ വാതിൽ തനിയെ തുറന്നതും യാത്രക്കാരിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. യാത്രക്കാർ ബഹളം വെച്ചതിനാൽ അപകടം ഒഴിവായി.