‘ബിജെപിയുടെ ചിഹ്നം ‘താമര’യിൽ നിന്ന് മാറ്റി ‘ചാക്ക്’ ആക്കണം’: മന്ത്രി പി എ മുഹമ്മദ് റിയാസ്
ബിജെപിയെ പരിഹസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ടാണ് വിമർശനം. ബിജെപിയുടെ ചിഹ്നം താമരയിൽ നിന്നും മാറ്റി ചാക്ക് ആക്കണം. ബിജെപിയെ വിമർശിക്കാതിരിക്കാൻ വി ഡി സതീശനും കെ സുധാകരനും പ്രത്യേക ഗുളിക കഴിക്കുന്നു.
കോൺഗ്രസിന്റെ ശ്രമം ഇ ഡിയെ വെള്ളപൂശനെന്നും മന്ത്രി വിമർശിച്ചു. കൊടകര കേസിൽ കോൺഗ്രസ് എന്തുകൊണ്ട് ഇ ഡി അന്വേഷണം ആവശ്യപ്പെടുന്നില്ലെന്നും റിയാസ് പറഞ്ഞു.
അതേസമയം കൊടകര കുഴല്‍പ്പണ കേസില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തീരൂര്‍ സതീശന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും. കേസില്‍ തുടരന്വേഷണം വേണമോ പുനരന്വേഷണം വേണമോ എന്ന കാര്യം സതീശിന്‍റെ മൊഴിക്ക് ശേഷമായിരിക്കും തീരുമാനിക്കുക.
അന്വേഷണ ഉദ്യോഗസ്ഥനായി ഇരിങ്ങാലക്കുട ഡിവൈഎസ്പി രാജുവാണ് മൊഴി രേഖപ്പെടുത്തുന്നത്. മൊഴി പരിശോധിച്ച ശേഷം വൈകാതെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ക്രമസമാധാന ചുമതലയുളള എഡിജിപി മനോജ് എബ്രഹാമിനാണ് മേല്‍നോട്ട ചുമതല.