Friday, December 27, 2024
NationalTop News

ഷാരൂഖ് ഖാന് ഓസ്കാർ അക്കാദമിയുടെ പിറന്നാൾ സമ്മാനം

Spread the love

ബോളിവുഡിന്റെ കിംഗ് ഖാന് ഇന്ന് 59 -ാം പിറന്നാൾ. താരത്തിന്റെ പിറന്നാളിന് ആരാധകർക്ക് ഇരട്ടിമധുരവുമായി അക്കാദമിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്. ഓസ്കാർ അവാർഡുകൾ നൽകുന്ന അക്കാഡമി ഓഫ് മോഷൻ പിക്ച്ചർ ആർട്സ് ആൻഡ് സയൻസസിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലാണ് ഇന്നലെ കരൺ ജോഹർ സംവിധാനം ചെയ്ത ‘കഭി ഖുഷി കഭി ഹമ്മി’ലെ ഷാരൂഖ് ഖാന്റെ ഇന്ട്രോഡക്ഷൻ സീൻ പോസ്റ്റ് ചെയ്തത്.

ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന കിംഗ് ഖാന്റെ ഐക്കോണിക് രംഗത്തെ പ്രശംസിച്ച് നിരവധി ആരാധകരാണ് കമന്റ് ചെയ്തിരിക്കുന്നത്. ‘ഒരു അമ്മയുടെ ദീർഘവീക്ഷണം എപ്പോഴും ശെരിയായിരിക്കും’ എന്നായിരുന്നു പോസ്റ്റിന് താഴെ അക്കാദമിയുടെ ക്യാപ്‌ഷൻ.

അക്കാദമിയുടെ ഈ പോസ്റ്റ് കരൺ ജോഹർ തന്നെ സ്റ്റോറിയായി ഷെയർ ചെയ്തിട്ടുണ്ട്. ‘ഈ കാഴ്ച എന്നിൽ ഒരു ചിരി പടർത്തി’ എന്നായിരുന്നു കരൺ ജോഹറിന്റെ പ്രതികരണം.

കുടുംബ ബന്ധങ്ങളുടെ കഥപറഞ്ഞ ചിത്രമായിരുന്നു കഭി ഖുഷി കഭി ഹം. യഷ് റായ്ച്ചന്ദിന്‍റെയും അയാളുടെ ദത്ത് പുത്രൻ രാഹുലിന്‍റെയും കഥയിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. നീണ്ട താര നിര അണിനിരന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ റാണി മുഖർജിയും എത്തുന്നുണ്ട്.