NationalTop News

ജമ്മു കശ്മീരിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു

Spread the love

അനന്ത്നാഗ് ജില്ലയിലെ വനമേഖലയിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. രണ്ട് ഭീകരർ ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടെന്നാണ് വിവരം. ജമ്മു കാശ്മീരിലെ ബന്ദിപ്പോരയിലും ശ്രീനഗറിലെ ഖാൻയാറിലുമാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് വിവരം ലഭിച്ചു. ഒളിച്ചിരിക്കുന്ന ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർത്തു. ശ്രീനഗറിലെ ഭീകരരുടെ താവളം സൈന്യം വളഞ്ഞു. ഒളിച്ചിരിക്കുന്നത് പാക് ഭീകരർ ആണെന്നാണ് സൂചന. ബന്ദിപ്പോരയിലെ സൈനിക ക്യാമ്പിന് നേരെയും കഴിഞ്ഞ ദിവസം രാത്രിയോടെ ഭീകരർ ആക്രമണം നടത്തിയിരുന്നു. സുരക്ഷാവീഴ്ചയുടെ പ്രശ്നമല്ലെന്നും ആക്രമണങ്ങൾ ഉണ്ടായത് ദൗർഭാഗ്യകരമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഭീകരരെ വധിക്കരുതെന്നും പിടികൂടി അവർക്ക് പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും നാഷണൽ കോൺഫ്രൻസ് അധ്യക്ഷൻ ഫറൂഖ് അബ്ദുള്ള വ്യക്തമാക്കി.

കാശ്മീരിലെ ബദ്ഗാമിൽ അതിഥി തൊഴിലാളികൾക്ക് നേരെയും കഴിഞ്ഞദിവസം ഭീകരർ വെടിയുർത്തിരുന്നു. ആക്രമണത്തിൽ ഉത്തർപ്രദേശ് സ്വദേശികളായ സോഫിയാൻ ഉസ്മാൻ മാലിക് എന്നിവർക്കാണ് വെടിയേറ്റത്. കശ്മീർ താഴ്വരയിൽ രണ്ടാഴ്ചയ്ക്കിടെ അതിഥിത്തൊഴിലാളികൾക്കു നേരെയുണ്ടാകുന്ന നാലാമത്തെ ഭീകരാക്രമണമാണ് ഇത്. സർവീസ് റൈഫിളിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് ശ്രീനഗറിലെ റാവൽ പോരയിൽ സൈനികൻ മരിച്ചു.