NationalTop News

ബൈക്കിൽ കൊണ്ടുപോകുകയായിരുന്ന ‘ഒനിയൻ ബോംബ്’ പൊട്ടിത്തെറിച്ച് 1 മരണം, 6 പരുക്ക്

Spread the love

ആന്ധ്രാപ്രദേശിലെ ഏലൂർ ജില്ലയിൽ പടക്കം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇരുചക്രവാഹനത്തിലെത്തിൽ ‘ഒനിയൻ ബോംബുകൾ’ കൊണ്ടുപോകുന്നതിനിടെ ബൈക്ക് ഒരു വളവിൽ ഇടിച്ചപ്പോൾ ‘ബോംബുകൾ’ ഒന്നാകെ പൊട്ടിത്തെറിക്കുകയായിരുന്നു.

ഏലൂർ സ്വദേശി സുധാകർ ആണ് മരിച്ചത്. ഇയാളും സുഹൃത്തും കൂടി ബൈക്കിൽ പടക്കം വാങ്ങിക്കൊണ്ട് പോകുകയായിരുന്നു. ബൈക്ക് വെട്ടിച്ച് വളവിൽ ഇടിക്കുകയും, ചാക്ക് താഴെ വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന 4 പേർക്കും ഗുരുതര പരുക്കുണ്ട്.

സ്‌ഫോടനത്തിൻ്റെ ശക്തി കാരണം ആ പ്രദേശം മുഴുവൻ കടും ചാരനിറത്തിലുള്ള പുക കൊണ്ട് മൂടിയിരിക്കുന്നു, ബൈക്കിൻ്റെയും ശരീരത്തിൻ്റെയും ഭാഗങ്ങൾ ദൂരെ ചിതറിക്കിടക്കുന്നത് കാണാം.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.