Friday, January 24, 2025
Latest:
KeralaTop News

നിയന്ത്രണം വിട്ട ബുള്ളറ്റ് മതിലിൽ ഇടിച്ചു; കോട്ടയത്ത് റോഡിലേക്ക് തെറിച്ചു വീണ യാത്രക്കാരൻ മരിച്ചു

Spread the love

കോട്ടയം: പള്ളത്ത് ബൈക്ക് അപകടത്തിൽ യാത്രക്കാരൻ മരിച്ചു. തിരുവനന്തപുരം സ്വദേശി മുഹമ്മദ് അസ്ലം (52) ആണ് മരിച്ചത്. നിയന്ത്രണം നഷ്ടമായ ബുള്ളറ്റ് ബൈക്ക് മതിലിൽ ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരൻ റോഡിൽ തലയിടിച്ചു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.