KeralaTop News

ലൈംഗിക ആരോപണത്തിനൊപ്പം സാമ്പത്തിക ആരോപണവും; കോട്ടയിൽ രാജുവിനെതിരെ നടപടിക്കൊരുങ്ങി സിപിഐഎം

Spread the love

കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജുവിനെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സിപിഐഎമ്മിൻ്റെ അടിയന്തര ഏരിയ കമ്മിറ്റി യോഗം ഇന്ന്. ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ കോട്ടയിൽ രാജുവിനെ നഗരസഭ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുത്തേക്കും. ഉയർന്ന ആരോപങ്ങൾ ഗൗരവമുള്ളതെന്ന് സിപിഐഎം സംസ്ഥാന നേതൃത്വം വിലയിരുത്തിയിരുന്നു.

ലൈംഗിക ആരോപണത്തിനൊപ്പം സാമ്പത്തിക ആരോപണവും ഉയർന്ന സാഹചര്യത്തിൽ ഇനിയും പ്രതിരോധം സാധ്യമല്ലെന്നാണ് നേതൃത്വത്തിൻ്റെ അഭിപ്രായം. എന്നാൽ പാർട്ടിയ്ക്ക് ഉള്ളിലെ വിഭാഗീയതയാണ് തനിക്ക് എതിരെയുള്ള നീക്കങ്ങൾക്ക് പിന്നിലെന്നാണ് കോട്ടയിൽ രാജുവിൻ്റെ വാദം. ഉപതെരഞ്ഞെടുപ്പ് അടക്കം നടക്കുന്ന സാഹചര്യത്തിൽ വേഗത്തിൽ വിവാദം അവസാനിപ്പിക്കണമെന്ന നിർദ്ദേശവും സിപിഐഎം സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിന് നൽകിയിട്ടുണ്ട്. ട്വന്റിഫോർ ആണ് കരുനാഗപ്പള്ളി നഗരസഭ ചെയർമാനെതിരായ സാമ്പത്തിക – ലൈംഗിക ആരോപണങ്ങൾ സംബന്ധിച്ച വാർത്ത പുറം ലോകത്തെ അറിയിച്ചത്.