NationalTop News

ബിപിഎൽ സ്ഥാപകൻ ടി പി ജി നമ്പ്യാർ അന്തരിച്ചു

Spread the love

പ്രമുഖ വ്യവസായിയും ബിപിഎൽ സ്ഥാപകനുമായ ടി പി ജി നമ്പ്യാർ അന്തരിച്ചു. 95 വയസായിരുന്നു. രാവിലെ ബംഗളൂരുവിലെ വസതിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരൻ മരുമകനാണ്.

ഇന്ത്യയിലെ ടെലികമ്മ്യൂണിക്കേഷൻ വ്യവസായത്തിൽ വലിയ കുതിപ്പ് സൃഷ്ടിച്ച സ്ഥാപനമായിരുന്നു ബിപിഎൽ. 1963-ലാണ് ടിപിജി നമ്പ്യാർ ബ്രിട്ടീഷ് ഫിസിക്കൽ ലാബോറട്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങുന്നത്. ഇന്ത്യൻ വ്യവസായ ലോകത്ത് പ്രമുഖ സ്ഥാനമാണ് ബിപിഎൽ വഹിച്ചിരുന്നത്.

പുതുതായി വ്യവസായ മേഖലയിലേക്ക് ഇറങ്ങുന്ന ആളുകൾക്ക് വലിയ പ്രചോദനമായിരുന്നു അദ്ദേഹത്തിൻ്റെ സംരംഭങ്ങൾ. കളർ ടിവികൾക്കും വീഡിയോ കാസറ്റുകൾക്കുമുണ്ടായ ഡിമാൻഡ് കണ്ടറിഞ്ഞ് ആ ഉപകരണങ്ങളുടെ നിർമാണമേഖലയിലേക്ക് കടന്നതായിരുന്നു ബിപിഎല്ലിന്റെ വിജയത്തിന് കാരണമായത്. പിന്നീട് ഇന്ത്യൻ ഇലക്ട്രോണിക്സ് ഉപകരണ നിർമാണ രംഗത്തെ വമ്പന്മാരായി കമ്പനി. ഇപ്പോൾ മെഡിക്കൽ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ നിർമാണ രംഗത്താണ് ബിപിഎൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.