Monday, January 27, 2025
NationalTop News

12 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം നടത്തുന്ന മഹാകുഭമേള ഇന്ത്യൻ സംസ്കാരത്തിന്റെ പ്രതിഫലനമാകും: യോഗി ആദിത്യനാഥ്‌

Spread the love

12 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം നടത്തുന്ന മഹാകുഭമേള ഇന്ത്യൻ സംസ്കാരത്തിന്റെ പ്രതിഫലനമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. 25 സെക്ടറുകളായി തിരിച്ച് 4,000 ഹെക്ടറിലാകും കുഭമേള നടക്കുക. 1,850 ഹെക്ടർ പാർക്കിംഗ്, 450 കിലോമീറ്റർ നടപ്പാതകൾ, 67,000 തെരുവുവിളക്കുകൾ, 150,000 ടോയ്‌ലറ്റുകൾ, 25,000-ലധികം പൊതു താമസ സൗകര്യങ്ങൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

പതിനായിരത്തോളം സംഘടനകൾ കുഭമേളയുടെ ഭാ​ഗമാകും. തീർത്ഥാടനം സു​ഗമമാക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം ഉറപ്പുനൽകി. കേന്ദ്ര ടൂറിസം മന്ത്രി ​ഗജേന്ദ്രസിം​ഗ് ഷെഖാവതുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശുചിത്വത്തിനും സുരക്ഷയ്‌ക്കും പ്രത്യേക പരി​ഗണന നൽകും. കുഭമേള മികച്ചതാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. ഹനുമാൻ ക്ഷേത്ര ഇടനാഴി, അക്ഷയ് വത് പാടൽപുരി, സരസ്വതി കുപ്പാർ, ഭരദ്വാജ് ആശ്രമം തുടങ്ങിയ പുണ്യസ്ഥലങ്ങളിൽ നടക്കുന്ന ടൂറിസം വികസന പ്രവർത്തനങ്ങൾ നവംബർ 30-നകം പൂർത്തിയാക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

കുഭം സന്ദർശിക്കാനെത്തുന്നവർക്കായി വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ എന്നിവിടങ്ങളിൽ‌ ക്യൂആർ കോഡുകൾ ഉപയോ​ഗിച്ച് വിവിധസ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കണമെന്ന് കേന്ദ്ര ടൂറിസം മന്ത്രി പറഞ്ഞു. ഉത്തർപ്രദേശിന്റെ ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനുള്ള സുവർണാവസരമാണ് കുഭമേള തുറന്നിടുന്നത്. ഇതിനായി ആപ്ലിക്കേഷൻ വികസിപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.