KeralaTop News

എറണാകുളത്ത് ലോ ഫ്ലോർ ബസ് കത്തിയ സംഭവം; കേസെടുത്ത് പൊലീസ്; ബസിൽ വിശദമായ പരിശോധന നടത്തും

Spread the love

എറണാകുളത്ത് ലോ ഫ്ലോർ ബസ് കത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. സംഭവത്തിൽ പോലീസ് വിശദമായ റിപ്പോർട്ട്‌ നൽകും. എറണാകുളം സൗത്ത് ഡിപോയിൽ സൂക്ഷിച്ചിരിക്കുന്ന ബസിൽ ഇന്ന് വിശദമായ പരിശോധന നടത്തും. തീപിടുത്തത്തിന്റെ കാരണം ഷോർട് സർക്യൂട്ട് എന്നായിരുന്നു പ്രാഥമിക നിഗമനം.

തൊടുപുഴയിൽ നിന്നും എറണാകുളത്തേക്ക് വന്ന ബസിനാണ് തീ പിടിച്ചത്. ബസ് പൂർണമായും കത്തി നശിച്ചു. ബസിന് പുറക് വശത്ത് നിന്നുമാണ് തീ പടർന്നതെന്നാണ് ബസിലെ ജീവനക്കാർ പറയുന്നത്. മുന്നറിയിപ്പ് സംവിധാനം പ്രവർത്തിച്ചതോടെ ബസിലെ മുഴുവൻ യാത്രക്കാരെയും പുറത്തിറക്കിയതിനാൽ വലിയ അപകടം ഒഴിവായി.

അപകട സമയത്ത് ബേസിൽ ഉണ്ടായിരുന്നത് 20 യാത്രക്കാരാണ്. ചിറ്റൂർ റോഡിൽ ഗതാഗതം ഭാഗീകമായി തടസപ്പെട്ടിരന്നു. എറണാകുളം സ്റ്റാൻഡിൽ നിന്നും യാത്ര പുറപ്പെട്ട് ഒരു കിലോമീറ്റർ മാത്രം പിന്നിടുമ്പോഴായിരുന്നു അപകടമുണ്ടായത്. ബസിന്റെ പിൻഭാഗത്തെ ആറു നിര സീറ്റുകളെല്ലാം കത്തി നശിച്ചു. ബസിന്റെ പിൻഭാഗത്തുനിന്ന് ആദ്യം പുകയുയരുകയും പിന്നാലെ കത്തിത്തുടങ്ങി തീഗോളമായി മാറുകയുമായിരുന്നു.