NationalTop News

‘ടി ഷര്‍ട്ട് ഔദ്യോഗിക വസ്ത്രമാണോ?’ ഉദയനിധി സ്റ്റാലിന്റെ വസ്ത്രധാരണം സംബന്ധിച്ച ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി

Spread the love

തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ വസ്ത്രധാരണം സംബന്ധിച്ച ഹര്‍ജിയില്‍ തമിഴ്‌നാട് സര്‍ക്കാരിന് നോട്ടിസ് അയച്ച് മദ്രാസ് ഹൈക്കോടതി . ഭരണഘടനാ പദവിയില്‍ ഉള്ളവരുടെ വസ്ത്രധാരണം സംബന്ധിച്ച് സര്‍ക്കാര്‍ ചട്ടം ഉണ്ടോയെന്ന് വ്യക്തമാക്കണം. ടി ഷര്‍ട്ട് ഔദ്യോഗിക വസ്ത്രമാണോ എന്നും കോടതി ചോദിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാന്‍ ആണ് നിര്‍ദേശം.

ചെന്നൈയിലെ അഭിഭഷകനായ എം സത്യകുമാര്‍ ആണ് ഹര്‍ജി നല്‍കിയത്. ഔദ്യോഗിക പരിപാടിക്ക് ഡിഎംകെ പതാകയുള്ള ടിഷര്‍ട്ടും ജീന്‍സും അണിഞ്ഞ് ഉദയനിധി പങ്കെടുക്കുന്നു എന്നാണ് ഹര്‍ജി. ഉദയനിധിയുടെ ചെരുപ്പിനെ പറ്റിയും ഹര്‍ജിയിലുണ്ട്. ജനപ്രതിനിധികളുടെ വസ്ത്രം സംബന്ധിച്ചുള്ള നിയമത്തിന്റെ ലംഘനം ആണിതെന്നാണ് ഹര്‍ജിക്കാരന്റെ വാദം.

ഉദയനിധിയുടെ ടി-ഷര്‍ട്ടുകളില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ഡിഎംകെയുടെ ചിഹ്നം ഉണ്ടായിരുന്നുവെന്നും ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സര്‍ക്കാര്‍ യോഗങ്ങളില്‍ ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടി ചിഹ്നം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് അദ്ദേഹം വിലക്കപ്പെട്ടിരിക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. സ്വന്തം പാര്‍ട്ടിയുടെ ചിഹ്നം ബ്രാന്‍ഡ് ചെയ്തുകൊണ്ട് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരാകാന്‍ സാധ്യതയുള്ള പൊതുജനങ്ങളെ ഉദയനിധി പരോക്ഷമായി സ്വാധീനിക്കുകയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.