ഖത്തർ ഷെൽ ആദ്യകാല ജീവനക്കാരനും പ്ലാനിങ് കമ്മീഷൻ മേധാവിയുമായിരുന്ന ജോൺ മാത്യു നാട്ടിൽ നിര്യാതനായി
ഖത്തർ മുൻ ഉപപ്രധാനമന്ത്രി അബ്ദുല്ല ബിൻ ഹമദ് അൽ അത്തിയയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം ഖത്തർ ജർമൻ പോളിമർ കമ്പനി( ക്യുജിസിപി) രൂപീകരിക്കുന്നതിൽ മുഖ്യ പങ്കാളിയായിരുന്നു.ഔദ്യോഗിക ജീവിതത്തിലെ ഉന്നത പദവികൾക്ക് പുറമെ,സാമൂഹിക,സാംസ്കാരിക രംഗങ്ങളിൽ മുൻനിരയിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം, ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് വലിയ മുതൽക്കൂട്ടായിരുന്നു.
ഖത്തർ ഷെൽ കമ്പനിയിലെ ആദ്യകാല ജീവനക്കാരനും പ്ലാനിംഗ് ആൻഡ് കമ്മീഷനിംഗ് വകുപ്പ് മേധാവിയുമായിരുന്ന പത്തനംതിട്ട അയിരൂർ സ്വദേശി എടപ്പാവൂർ പനംതോട്ടത്തിൽ ജോൺ മാത്യു(84)നിര്യാതനായി.
പരേതയായ ലിസി ജോൺ ആണ് ഭാര്യ.
മക്കൾ : ഡോ.ലീന(ബംഗളുരു),ലിബി(അയർലൻഡ്),ഡോ.ലിൻസ,ലെസിലി(ഇരുവരും യു.എസ.എ).
സംസ്കാരം 30 ന് ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് ബംഗളുരുവിലെ മാർത്തോമ സിറിയൻ ചർച്ച് സെമിത്തേരിയിൽ.