Wednesday, January 1, 2025
Latest:
KeralaTop News

സിപിഐഎം പ്രവർത്തകൻ സി അഷ്റഫ് വധക്കേസ്; നാല് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം

Spread the love

സിപിഐഎം പ്രവർത്തകൻ സി അഷ്റഫ് വധക്കേസിൽ നാല് ആർഎസ്എസ്- ബിജെപി പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി. പ്രതികളായ പുത്തൻകണ്ടം സ്വദേശി പ്രനു ബാബു,വി ഷിജിൽ,മാവിലായി സ്വദേശി ആർ വി നിധീഷ്, പാനുണ്ട സ്വദേശി കെ ഉജേഷ് എന്നിവർക്ക് ജീവപര്യന്തം തടവും എൺപതിനായിരം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പിഴ മരിച്ച അഷ്‌റഫിന്റെ കുടുംബത്തിന് നൽകണം. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.

കേസിൽ ഒന്ന് മുതൽ നാല് വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 2011 മെയ് 21 നാണ് കണ്ണൂർ, പിണറായി എരുവട്ടി സ്വദേശിയായ സി അഷ്‌റഫിനെ ആർഎസ്എസ് ബിജെപി പ്രവർത്തകർ അതിക്രൂരമായി കൊലപ്പെടുത്തുന്നത്.