Monday, January 27, 2025
KeralaTop News

പാലക്കാട് പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

Spread the love

പാലക്കാട് കൂറ്റനാട് പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു വിദ്യാർത്ഥിക്ക് കുത്തേറ്റു. കുമരനല്ലൂർ ഗവ ഹയർ സെക്കന്ററി സ്കൂൾ, മേഴത്തൂർ ഗവ ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിലെ പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷമുണ്ടായത്.

നാല് ദിവസമായി തൃത്താലയിൽ നടന്നുവരുന്ന തൃത്താല സബ് ജില്ലാ കലോത്സവത്തിനിടെയാണ് ഇരു സ്കൂളുകളിലെയും പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിൽ ആദ്യം സംഘർഷമുണ്ടായത്. പിന്നീട് പരസ്പരം പക വീട്ടുമെന്ന് പറഞ്ഞുള്ള ഇൻസ്റ്റഗ്രാം റീലുകളും ഇരുവരും പങ്കുവച്ചു. രക്ഷിതാക്കളും അധ്യാപകരും ഇടപ്പെട്ടതിനെ തുടർന്ന് റീലുകൾ ഇരുവരും പിൻവലിച്ചു.ശേഷം ഒത്തുതീർപ്പിനെന്ന പേരിലാണ് ഇന്നലെ വൈകീട്ട് കൂട്ടനാട് മല റോഡിൽ ഇരു വിഭാഗവും എത്തിയത്. അവിടെ വെച്ചുള്ള തർക്കത്തിലാണ് മേഴത്തൂർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി അബ്ദുൾ ബാസിത്തിന് കുത്തേറ്റത്. വയറിന് കുത്തേറ്റ ബാസിത്തിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുമരനെല്ലൂർ ഹയർ സെക്കന്ററി സ്കൂളിലെ മൂന്ന് പ്ലസ് വിദ്യാർത്ഥികളെ ചാലിശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.