പാലക്കാട് സിപിഐഎം വിട്ട അബ്ദുൽ ഷുക്കൂർ കോൺഗ്രസിലേക്ക്
പാർട്ടി ജില്ലാ സെക്രട്ടറിയിൽ നിന്നുണ്ടായ അവഗണനയെ തുടർന്ന് സിപിഐഎം വിട്ട പാലക്കാട് ഏരിയാ കമ്മിറ്റിയംഗം അബ്ദുൽ ഷുക്കൂർ കോൺഗ്രസിലേക്ക്. ഷാഫി പറമ്പിൽ എംപിയുമായും വി കെ ശ്രീകണ്ഠൻ എം പിയുമായുമുള്ള ചർച്ചകൾ കഴിഞ്ഞു. പൊതുപ്രവർത്തനത്തിനായി ഏത് പാത തിരഞ്ഞെടുക്കണം എന്നത് തന്റെ അവകാശമാണെന്ന് ഷുക്കൂർ നേരത്തെ പറയുകയുണ്ടായി.
ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു തന്നോട് വളരെ മോശമായി പെരുമാറുന്നുവെന്നും ആത്മാർത്ഥമായി പ്രവർത്തിക്കുന്നതിന് ലഭിക്കുന്നത് കൂടുതൽ അവഗണനയാണെന്നും ഇതാണ് പാർട്ടി വിടാൻ കാരണമെന്നും അബ്ദുൽ ഷുക്കൂർ ആവർത്തിച്ചു പറയുകയുണ്ടായി. ജില്ലാ സെക്രട്ടറി ഏകാധിപതിയെ പോലെയാണ് പ്രവർത്തിക്കുന്നതും പാർട്ടിയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നുവെന്നും അബ്ദുൽ ഷുക്കൂർ പ്രതികരിച്ചു.