NationalTop News

വന്ദേഭാരത് ട്രെയിനിൽ കിടന്നുപോകാൻ ആഗ്രഹമുണ്ടോ?; സ്ലീപ്പർ വൈകാതെ ട്രാക്കിൽ ഇറങ്ങും

Spread the love

വന്ദേ ഭാരത് ഇനി പഴയ വന്ദേഭാരത് അല്ല. സുഖമായി കിടന്നുറങ്ങി യാത്ര ചെയ്യാനാകുന്ന നൂജെൻ വന്ദേഭാരത് വരുന്നു. വന്ദേഭാരത് സ്‍ലീപ്പർ ട്രെയിനുകൾ വൈകാതെ ട്രാക്കിൽ ഇറക്കാൻ ആണ് സർക്കാർ തീരുമാനം. രാജ്യത്ത് ആദ്യമായി നിര്‍മിച്ച വന്ദേഭാരത് സ്ലീപ്പര്‍വണ്ടിയാണിത് . ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് ആണ് വന്ദേഭാരത് രൂപകൽപന ചെയ്തിരിക്കുന്നത്. പരീക്ഷണയോട്ടത്തിന്റെ ഭാഗമായി ചെന്നൈയിലെ ഐസിഎഫ് കോച്ച് ഫാക്ടറിയിലാണ് ട്രെയിൻ ഇപ്പോഴുള്ളത്.

സ്റ്റെയിൻലസ് സ്റ്റീൽ കൊണ്ടാണ് കംപാർട്ട്മെന്റുകൾ നിർമിച്ചിരിക്കുന്നത്. ആകെ പതിനാറ് കോച്ചുകൾ. അതിൽ 11 എണ്ണം എസി ത്രീടയർ, നാലെണ്ണം എസി ടൂ ടയറും ഒരു ഫസ്റ്റ്ക്ലാസ് എസി കോച്ചും. പ്രത്യേക ലൈറ്റിങ് സംവിധാനവും കുലുക്കമൊഴിവാക്കാനും സുരക്ഷയ്ക്കുമായി ബഫറുകളും കപ്ലറുകളും ഘടിപ്പിച്ചിട്ടുണ്ട്. ഓട്ടോമാറ്റിക്ക് വാതിലുകൾ, പബ്ലിക്ക് അനൗൺസ്മെന്റ് സിസ്റ്റം. ഫസ്റ്റ്ക്ലാസ് എസി കാറിൽ ചൂടുവെള്ളവും ശവറും തുടങ്ങി യൂറോപിലെ ട്രെയിനുകളോട് കിടപിടിക്കുന്നതാണ് നമ്മുടെ വന്ദേഭാരത്.

ഒൻപത് മാസമെടുത്താണ് ബംഗലൂരുവിലെ ബെമലിന്റെ പ്ലാറ്റിൽ പ്ലാന്റിൽ പുതിയ വന്ദേഭാരത് നിർമിച്ചത്. ചെലവായത് 68 കോടി രൂപയും. എന്തായാലും പുതിയ വന്ദേഭാരത് ട്രെയിൻ ഉടൻ ട്രാക്കിലൂടെ ചൂളം വിളിച്ച് പായും.