തുർക്കിയിൽ ഭീകരാക്രമണം; നിരവധിപേർ കൊല്ലപ്പട്ടു
തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിൽ ഭീകരാക്രമണം. സ്ഫോടനത്തിലും വെടിവെപ്പിലും നിരവധി പേർ കൊല്ലപ്പെട്ടതായി തുർക്കി ആഭ്യന്തരമന്ത്രി അലി യെർലികായ അറിയിച്ചു. തലസ്ഥാനമായ അങ്കാറയിലെ എയ്‌റോസ്‌പേസ് കമ്പനിയെ ലക്ഷ്യമിട്ടായിരുന്നു ഭീകരാക്രമണം.
ആക്രമണം നടത്തിയ രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി തുർക്കി ആഭ്യമന്തര മന്ത്രി അറിയിച്ചു. ആക്രമണത്തെ അപലപിക്കുന്നു. അവസാന ഭീകരനെ നിർവീര്യമാക്കുന്നതുവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ എക്സിൽ പ്രചരിക്കുന്നുണ്ട്. ആയുധമേന്തിയ ഭീകരരുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന് തുർക്കി പ്രത്യേക സേനയെ വിന്യസിച്ചിട്ടുണ്ട്.
അതേസമയം ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന് പിന്നിൽ ആരാണെന്നതും വ്യക്തമായിട്ടില്ല.