പ്രിയങ്ക ഗാന്ധി പുത്തുമലയിൽ, ഉരുൾപൊട്ടലിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചു
പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും പുത്തുമലയിൽ, മുണ്ടകൈ ഉരുൾപൊട്ടലിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചു. ദുരന്തത്തിൽ ജീവൻ നഷ്ടമായവരെ സംസ്‌കരിച്ച പുത്തുമലയിലെ കുഴിമാടങ്ങൾ സന്ദർശിച്ചു. കുഴിമാടങ്ങളിൽ പ്രിയങ്ക ഗാന്ധി പൂക്കൾ അർപ്പിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളുമായി പ്രിയങ്ക സംവദിച്ചു. രാഹുൽ ഗാന്ധിക്കും ഭർത്താവിനും മകനുമൊപ്പമാണ് പ്രിയങ്ക സന്ദർശനം നടത്തിയത്.
പ്രിയങ്ക ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെയാണ് മുണ്ടക്കൈ സന്ദർശനം. മൂന്ന് സെറ്റ് പത്രികയാണ് പ്രയങ്ക ഗാന്ധി സമര്‍പ്പിച്ചത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഭര്‍ത്താവ് റോബർട്ട് വദ്രയും മകനും പ്രിയങ്ക ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെയും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പ്രിയങ്ക ഗാന്ധിക്കൊപ്പം കളക്ടേറ്റില്‍ എത്തിയിരുന്നു. വയനാട്ടിൽ മത്സരിക്കാനാവുന്നതിൽ സന്തോഷമെന്നും ജനം തന്നെ തെരഞ്ഞെടുത്താൽ ഭാഗ്യമായി കരുതുമെന്നും നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് ശേഷം പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു.