Friday, January 31, 2025
Latest:
KeralaTop News

കല്യാണ രാമൻമാരായി സ്ഥാനാർത്ഥികൾ; സെൽഫിയെടുത്ത് കളംനിറഞ്ഞ് രാഹുൽ മാങ്കൂട്ടത്തിൽ

Spread the love

പാലക്കാട് വിവാഹ വേദികളിലേക്ക് സ്ഥാനാർത്ഥികളുടെ നെട്ടോട്ടം. സെൽഫിയെടുത്ത് കളംനിറഞ്ഞ് രാഹുൽ മാങ്കൂട്ടത്തിൽ. ഓടിയെത്തിയത് മണ്ഡലത്തിലെ 10 വിവാഹ വേദികളിൽ. രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലുമാണ് ഒന്നിച്ചെത്തിയത്.

വധുവരന്മാർക്കൊപ്പം സെൽഫി എടുത്ത് വോട്ടും അഭ്യർത്ഥിച്ചു. എംഎസ്എഫ് കോൺഫറൻസിലും അവർ പങ്കെടുത്തു. വളരെ പോസറ്റീവ് ആണ് ആളുകൾ അവരുടെ തീരുമാനം അവരുടെ മുഖത്ത് ഉണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
തോളിലേറ്റിയാണ് രാഹുലിനെ പ്രവർത്തകർ സ്വീകരിച്ചത്. ശേഷം തുറന്ന ജീപ്പിൽ നഗരത്തിൽ രാഹുലിന്റെ റോഡ് ഷോയും നേരത്തെ നടന്നു. ജില്ലയിൽ മുതിർന്ന നേതാക്കൾക്കൊപ്പം മുൻ പാലക്കാട് എംഎൽഎയും വടകര എംപിയുമായ ഷാഫി പറമ്പിലും യൂത്ത് ലീഗ് അധ്യക്ഷൻ പികെ ഫിറോസും രാഹുലിനൊപ്പം ഉണ്ടായിരുന്നു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭൂരിപക്ഷം അഞ്ചക്കം കടക്കുമെന്ന് ഷാഫി പറമ്പിലും പ്രതികരിച്ചു. പാലക്കാട്ടെ ജനങ്ങളിലാണ് വിശ്വാസം. വടകരക്കാർ അവരുടെ ഇഷ്ടം കൊണ്ടാണ് തന്നെ തെരെഞ്ഞെടുത്തത്. അവരുമായി ഇടപഴകാനും സംസാരിക്കാനും ഇടനിലക്കാരെ ആവശ്യമില്ല. രാഷ്ട്രീയ വിവാദങ്ങളിലേക്ക് ഉമ്മൻ ചാണ്ടിയുടെ പേര് വലിച്ചിഴക്കരുതെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു.