Tuesday, February 4, 2025
Latest:
KeralaTop News

അമ്മയേയും മകനേയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മകന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി സൂചന

Spread the love

തൃശൂര്‍ ഇരിങ്ങാലക്കുട പൊറുത്തിശ്ശേരിയില്‍ അമ്മയെയും മകനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊറുത്തിശ്ശേരി വി വണ്‍ നഗര്‍ സ്വദേശികളായ 73 വയസുള്ള മാലതി, മകന്‍ 45 വയസ്സുള്ള സുജീഷ് എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ ഇരിങ്ങാലക്കുട പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് വീടിനുള്ളില്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസമായി ഇവരെ വീടിന് പുറത്ത് കാണാനില്ലായിരുന്നു. ഒടുവില്‍ വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ നടത്തിയ പരിശോധനയിലാണ് വീടിനുള്ളില്‍ ഇരുവരും മരിച്ച് കിടക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇരിങ്ങാലക്കുട പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സുജീഷിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി പറയുന്നു.

വിദേശത്തായിരുന്ന സുജീഷ് ആറ് വര്‍ഷമായി നാട്ടിലുണ്ട്. പൊലിസ് മേല്‍ നടപടികള്‍ സ്വീകരിച്ച് വരുന്നു. പോസ്റ്റ്‌മോര്‍ട്ടതിനുശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരൂവെന്ന് പൊലീസ് അറിയിച്ചു.