KeralaNational

കണ്ണൂർ ജില്ലാ കളക്ടറുടെ മൊഴിയെടുക്കുന്നു; റവന്യൂ വകുപ്പ് അന്വേഷണം ആറ് കാര്യങ്ങളിൽ

Spread the love

കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻറെ മൊഴിയെടുക്കൽ തുടങ്ങി. ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ ഗീത IAS ആണ് മൊഴിയെടുക്കുന്നത്. പെട്രോൾ പമ്പ് NOC ഫയൽ പരിശോധനക്ക് സർക്കാർ നിലയാഗിച്ച ഉദ്യോഗസ്ഥയാണ് എ ഗീത IAS. ആദ്യഘട്ടത്തിൽ കളക്ടറുടെ മൊഴിയാവും രേഖപ്പെടുത്തുക. അതിനുശേഷം എഡിഎമ്മിന്റെ ഓഫിസിലുള്ള ഉദ്യോഗസ്ഥരുടെയും മൊഴി ഇന്ന്തന്നെ രേഖപ്പെടുത്തും. കളക്ടർ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ റിപ്പോർട്ടും ചോദ്യം ചെയ്യലിന്റെ ഭാഗമാകും. കളക്ടറേറ്റിൽ തന്നെ ക്യാമ്പ് ചെയ്ത വിശദമായ റിപ്പോർട്ട് തയ്യാറാകാനാണ് അന്വേഷണസംഘം നിലവിൽ തീരുമാനിച്ചിരിക്കുന്നത്.

നിലവിൽ റവന്യൂ വകുപ്പ് അന്വേഷണം നടത്തുന്നത് ആറ് കാര്യങ്ങളിലാണ്. അതിനനുസരിച്ചായിരിക്കും എ ഗീത IAS ചോദിക്കുന്ന ചോദ്യങ്ങളും. 1. എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ, 2.പിപി ദിവ്യ ഉന്നയിച്ച ആരോപണങ്ങൾ?,3. പിപി ദിവ്യയുടെ പക്കൽ തെളിവുണ്ടോ,4.NOC
നൽകാൻ വൈകിയോ, 5. NOC നൽകിയതിൽ അഴിമതിയുണ്ടോ തുടങ്ങി പ്രാധാന്യം തോന്നുന്ന മറ്റ് ചോദ്യങ്ങളുമാണ് കളക്ടറോട് ചോദിക്കുക.

അതേസമയം, കണ്ണൂര്‍ കളക്ടര്‍ സ്ഥാനത്തുനിന്ന് അരുണ്‍ കെ വിജയനെ മാറ്റാനുള്ള സാധ്യത ഏറുകയാണ്. നവീന്റെ കുടുംബവും പത്തനംതിട്ട സിപിഐഎമ്മും എഡിഎമ്മിന്റെ ഓഫിസിലെ ചില ഉദ്യോഗസ്ഥരും യാത്രയയപ്പ് ദിവസത്തെ വിവാദ പ്രസംഗത്തില്‍ കളക്ടറുടെ പെരുമാറ്റത്തില്‍ അതൃപ്തി പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് നീക്കം. റവന്യൂ വകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതി ലഭിച്ചാലുടന്‍ അരുണ്‍ കെ വിജയനെ മാറ്റും എന്നാണ് സൂചന.

എന്നാൽ നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നാണ് കളക്ടറുടെ വാദം. ചടങ്ങിന്റെ സംഘാടകൻ താനല്ലെന്നും സ്റ്റാഫ് കൗൺസിലാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പി പി ദിവ്യയെ തടഞ്ഞാൽ അത് പ്രോട്ടൊക്കോൾ ലംഘനമാകുമെന്നത് കൊണ്ടാണ് തടയാതിരുന്നതെന്നും അരുൺ കെ വിജയൻ വ്യക്തമാക്കി. കളക്ടർ -എഡിഎം ബന്ധം സൗഹൃദപരം ആയിരുന്നില്ലെന്നായിരുന്നു നവീൻ ബാബുവിന്റെ കുടുംബം നൽകിയ മൊഴി.അവധി നൽകുന്നതിൽ കടുത്ത നിയന്ത്രണം ഉണ്ടായിരുന്നു. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതൽ നൽകാൻ കളക്ടർ വൈകിപ്പിച്ചിരുന്നുവെന്നും കുടുംബം മൊഴി നൽകി.