കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. മാതാപിതാക്കളെ കൊന്ന ശേഷം യുവാവ് തൂങ്ങിമരിച്ചു. സോമനാഥൻ നായർ (84) ഭാര്യ സരസമ്മ (70) മകൻ ശ്യാംനാഥ് (31) എന്നിവരാണ് മരിച്ചത്. മകൻ മാതാപിതാക്കളെ വാക്കത്തി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സംശയം.
വീട്ടിലെ പുറകിലെ വാതിൽ തുറന്ന് അകത്ത് കയറിയ പൊലീസ് രക്തം വാർന്നനിലയിൽ ദമ്പതികളെയും അടുത്ത മുറിയിൽ മകൻ തൂങ്ങി നിൽക്കുന്നതുമാണ് കണ്ടത്. റിട്ടയേഡ് എഎസ്ഐ ആണ് മരിച്ച സോമനാഥൻ. മകൻ ശ്യാംനാഥ് സിവിൽ സപ്ലൈസ് ജീവനക്കാരനുമാണ്.സംഭവത്തിൽ കാഞ്ഞിരപ്പള്ളി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.