കാരാട്ട് റസാക്കിന്റെ തുറന്നുപറച്ചിൽ; അനുനയിപ്പിക്കാൻ സിപിഐഎം
സിപിഐഎമ്മുമായി ഇടഞ്ഞ കാരാട്ട് റസാഖിനെ അനുനയിപ്പിക്കാൻ പാർട്ടി
ജില്ലാ നേതൃത്വം നേതൃത്വം. പ്രശ്നങ്ങൾ ചർച്ച ചെയ്യാമെന്ന് കാരാട്ട് റസാക്കിനെ അറിയിച്ചു. ഇന്നോ നാളെയോ ചർച്ച നടക്കും. സമവായം ആയില്ലെങ്കിൽ കാരാട്ട് റസാക്ക് സിപിഐഎമ്മുമായുള്ള ബന്ധം അവസാനിപ്പിക്കും.
സി.പി.ഐ എം. പ്രാദേശികനേതൃത്വത്തിന് രൂക്ഷവിമര്‍ശനവുമായാണ് കാരാട്ട് റസാഖ് രംഗത്തുവന്നത്. താന്‍ എം.എല്‍.എ.യായിരിക്കെ കൊണ്ടുവന്ന സിറാജ് ഫ്ളൈ ഓവര്‍ കം അണ്ടര്‍പാസ് വികസനപദ്ധതി അട്ടിമറിക്കാന്‍ സി.പി.ഐ.എം. പ്രാദേശികനേതൃത്വം മുസ്ലിംലീഗുമായി കൂടിക്കാഴ്ച നടത്തി ഒത്തുകളിച്ചെനന്നായിരുന്നു കാരാട്ട് റസാഖ് ആരോപിച്ചത്.
എന്നാൽ കാരാട്ട് റസാഖിന്റെ ആരോപണം സിപിഐഎം തള്ളിയിരുന്നു . പ്രസ്താവന അടിസ്ഥാന രഹിതമാണെന്നും പദ്ധതിക്കായി കൃത്യമായ ഇടപെടലാണ് സിപിഐഎം നടത്തിയതെന്നും ഏരിയാകമ്മിറ്റി വ്യക്തമാക്കി.
സിപിഐഎം പദ്ധതിക്കെതിരാണെന്ന മുന്‍ എംഎല്‍എയുടെ പ്രസ്താവന ഏത് സാഹചര്യത്തിലാണ് വന്നതെന്ന് അറിയില്ലെന്നും വസ്തുതകള്‍ മനസ്സിലാക്കി അദ്ദേഹം പ്രസ്താവന പുനഃപരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സിപിഐഎം പറഞ്ഞു.