KeralaTop News

പി സരിൻ ഔട്ട് !; കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി

Spread the love

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്. ഗുരുതരമായ അച്ചടക്ക ലംഘനവും പാർട്ടി വിരുദ്ധ പ്രവർത്തനവും നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസിയുടെ നടപടി. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും തുറന്നടിച്ച് വീണ്ടും വാർത്താ സമ്മേളനം നടത്തിയതിന് പിന്നാലെയാണ് കോൺഗ്രസിന്റെ നടപടി. സരിനെ പുറത്താക്കിയ കെ.പി.സി.സിയുടെ കത്ത് ലഭിച്ചു.

ഇനി ഇടതുപക്ഷത്തോടൊപ്പമെന്ന് സരിൻ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിന്‍റെ നടപടിക്ക് പിന്നാലെ സരിൻ നിലപാട് വ്യക്തമാക്കിയത്. സി പിഐഎം നേതൃത്വം ആവശ്യപ്പെട്ടാൽ പാലക്കാട് മത്സരിക്കുമെന്നും സരിൻ കൂട്ടിച്ചേര്‍ത്തു.

കോൺ​ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന ഡോ. പി സരിൻ‌. കോൺ​ഗ്രസിന്റെ അധഃപതനത്തിന് കാരണം വിഡി സതീശനാണെന്ന് വിമർ‌ശിച്ചു. കോൺഗ്രസിന് മൂവർ സംഘത്തിൽ നിന്ന് മോചനം വേണമെന്ന് പി സരിൻ പറഞ്ഞു. വി ഡി സതീശൻ, രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ എന്നീ മൂവർ കോൺഗ്രസിലെ ക്വട്ടേഷൻ സംഘമാണെന്ന് സരിൻ‌ ആരോപിച്ചു. കെട്ടുറപ്പുള്ള സംവിധാനത്തിലേക്ക് പാർട്ടി എത്തിയാത്തതാണ് ചിലരുടെ മനോഭാവം കൊണ്ടാണെന്ന് സരിൻ കുറ്റപ്പെടുത്തി.

ലോക്സഭയിൽ പരാജയപ്പെട്ടപ്പോൾ സിപിഐഎം പരിശോധന നടത്തി. കോൺഗ്രസിൽ ഒന്നും നടക്കുന്നില്ല. സിപിഐഎം കെട്ടുറപ്പുള്ള പാർട്ടിയാണ്. ജില്ലയിൽ നിന്നുള്ള വി ടി ബൽറാം, തങ്കപ്പൻ എന്നിവരെ എന്തുകൊണ്ട് മത്സരിപ്പിച്ചില്ല എന്ന് സരിൻ ചോ​ദിച്ചു. പ്രമുഖ നേതാക്കൾ ജയ സാധ്യതയുള്ളവർക്കായി കത്തയച്ചിട്ടും അവഗണിച്ചു. രാഹുലിനെ ജയിപ്പിക്കാൻ തന്നെയാണോ കൊണ്ടുവന്നത് എന്ന് സരിൻ ചോദിച്ചു. ആരെ ജയിപ്പിക്കാനാണ് രാഹുലിനെ കൊണ്ടുവന്നതെന്നും അദ്ദേഹം ചോദിച്ചു.

പറഞ്ഞ കാര്യങ്ങളുടെ ശരി ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നനും താൻ തലവേദന അല്ല തലവേദനയ്ക്കുള്ള മരുന്ന് ആണെന്നും സരിൻ പറഞ്ഞു. രാഷ്ട്രീയമായി ബിജെപിയെ നേരിടാൻ കോൺഗ്രസ് ചെയ്ത ഒരു കാര്യം വെളിപ്പെടുത്താമോയെന്ന് സരിൻ ചോദിച്ചു. രാഷ്ട്രീയമായി ബിജെപിക്കും കേന്ദ്രസർക്കാരിനും എതിരെ എന്ത് ചെയ്തു. വട്ടപ്പൂജ്യം ആയിരിക്കും അതിന് കിട്ടുന്ന ഉത്തരമെന്ന് സരിൻ പറഞ്ഞു.

ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങാനാണ് തീരുമാനം. സ്ഥാനാർഥിത്വം എന്ന കളർ അതിന് കൊടുക്കണ്ട. രാഷ്ട്രീയ വ്യത്യാസമില്ലാതെ കൗൺസിലർമാരെ ഉൾപ്പെടെ കാണും. ചേർന്ന് നിൽക്കേണ്ടത് ഇടതുപക്ഷത്തിലാണ്. ബിജെപിയെ നേരിടാൻ കോൺഗ്രസ് ദുർബലമാണെന്ന് സരിൻ കുറ്റപ്പെടുത്തി.