‘രാഹുല്‍ മാങ്കൂട്ടത്തില്‍ മിടുമിടുക്കനായ സ്ഥാനാര്‍ത്ഥി’, പി സരിനിനെ തള്ളി വി ഡി സതീശന്‍
പി സരിനിനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ മിടുമിടുക്കനായ സ്ഥാനാര്‍ത്ഥിയെന്ന് വിഡി സതീശന്‍ പറഞ്ഞു.
സ്ഥാനാര്‍ത്ഥി നിര്‍ണയം കൂടിയാലോചനയില്‍ നിന്നുണ്ടായതെന്നും ഇതില്‍ പാളിച്ച ഉണ്ടായാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസിന്റെ മൂന്നു സ്ഥാനാര്‍ത്ഥികളും കഴിവ് തെളിയിച്ചവരാണ്. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ആളുകളുടെ ഹൃദയം കീഴടക്കിയ സമരനായകനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റാണ്. മിടുമിടുക്കനായ സ്ഥാനാര്‍ത്ഥി. ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ മുഖമാണ്. യുക്തിപൂര്‍വമായ വാദങ്ങള്‍ കൊണ്ട് ആളുകളുടെ ഹൃദയം കീഴടക്കിയയാളാണ്. അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ പറ്റില്ല. ആരും അദ്ദേഹത്തെ കുറിച്ച് ആരും ആക്ഷേപം ഉന്നയിച്ചിട്ടില്ല – വിഡി സതീശന്‍ വ്യക്തമാക്കി.
ആര്‍ക്കും എവിടെയും മത്സരിക്കാമെന്ന് പറഞ്ഞ വിഡി സതീശന്‍ മത്സരിക്കാന്‍ ജില്ല പ്രശ്‌നമല്ലെന്നും കൂട്ടിച്ചേര്‍ത്തു. രാഹുല്‍ മാങ്കൂട്ടത്തില്‍ വന്‍ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഷാഫി പറമ്പിന്റെ മേല്‍വിലാസം ചോയ്‌സിലുണ്ട് എന്ന ആരോപണത്തിലും അദ്ദേഹം മറുപടി പറഞ്ഞു. അങ്ങനെയൊരു പിന്തുണ കൂടിയുണ്ടെങ്കില്‍ അത് രാഹുലിനെ സംബന്ധിച്ച് അധിക നേട്ടമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റവും ജനപിന്തുണയുള്ള നേതാവാണ് ഷാഫി പറമ്പില്‍. ആ ഷാഫി പറമ്പിലിനു കൂടി ഇഷ്ടപ്പെട്ട ആളാകുമ്പോള്‍ മികച്ച സ്ഥാനാര്‍ഥി അല്ലേ? – അദ്ദേഹം വ്യക്തമാക്കി.
സരിനെതിരെ നടപടി ഉണ്ടോയെന്ന് പാര്‍ട്ടി പരിശോധിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇമോഷണലായി പ്രതികരിക്കരുത് എന്ന് താന്‍ അപേക്ഷിച്ചതാണ് സരിനോട്. സിപിഐഎം കൊണ്ട് ഒരു ചലനവും ഉണ്ടാക്കാന്‍ പോകുന്നില്ലെന്നും സിപിഐഎമ്മിന് അകത്തുള്ള പൊട്ടിത്തെറി പോലെ ഇവിടെ ഇപ്പോള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.