Monday, November 18, 2024
Latest:
SportsTop News

യുവേഫ നാഷന്‍സ് ലീഗില്‍ വമ്പന്‍മാര്‍ ഏറ്റുമുട്ടുന്നു; ജര്‍മ്മനിയും നെതര്‍ലാന്‍ഡ്‌സും ഇറ്റലിയും ഫ്രാന്‍സും കളത്തില്‍

Spread the love

യുവേഫ നാഷന്‍സ് ലീഗില്‍ ഇന്ന് രാത്രി വമ്പന്‍മാര്‍ കൊമ്പ് കോര്‍ക്കും. ജര്‍മ്മനി, നെതര്‍ലാന്‍ഡ്‌സ്, ഫ്രാന്‍സ്, ബെല്‍ജിയം, ഇറ്റലി എന്നീ ടീമുകളാണ് ഇന്ന് രാത്രി 12.15ന് കളത്തിലിറങ്ങുന്ന വന്‍ന്മാര്‍. ജര്‍മ്മനി നെതര്‍ലാന്‍ഡ്‌സിനെയും ബെല്‍ജിയം ഫ്രാന്‍സിനെയും ഇറ്റലി ഇസ്രായേലിനെയുമാണ് നേരിടുക. മുന്‍പ് യുവേഫ നാഷന്‍സ് ലീഗില്‍ ജര്‍മ്മനിയും നെതര്‍ലാന്‍ഡ്‌സും നേര്‍ക്കുനേര്‍ ഏറ്റമുട്ടിയപ്പോള്‍ ത്രില്ലര്‍ പോരിനാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്. കൊണ്ടും കൊടുത്തും വിട്ടുകൊടുക്കാതെ യൂറോപ്പിലെ വമ്പന്മാര്‍ പോരാടിച്ചപ്പോള്‍ മത്സരം 2-2 എന്ന സ്‌കോറില്‍ സമനിലയിലായി. ഒരുമാസത്തിന് ശേഷം ഇതേ ടീമുകള്‍ നേര്‍ക്കുനേര്‍ എത്തുകയാണ്. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയിന്റുള്ള ജര്‍മ്മനി ഒന്നാം സ്ഥാനം ഊട്ടിയുറപ്പിക്കാനിറങ്ങുമ്പോള്‍ ജര്‍മ്മനിയെ പരാജയപ്പെടുത്തി ഒന്നാം സ്ഥാനത്തേക്ക് എത്തണമെന്ന ആത്മവിശ്വാസത്തിലാണ് നെതര്‍ലാന്‍ഡ്‌സ്. മരണഗ്രൂപ്പായ രണ്ടിലേതാണ് മറ്റൊരു വമ്പന്‍ പോര്. മുന്‍ചാമ്പ്യന്‍മാരായ ഫ്രാന്‍സ് ബെല്‍ജിയത്തെയാണ് നേരിടുന്നത്. മൂന്നാമതും വിജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയരണമെന്ന പ്രതീക്ഷയിലാണ് ഫ്രാന്‍സ്. ബെല്‍ജിയം കഴിഞ്ഞ മത്സരത്തില്‍ ഇറ്റലിയുമായി സമനില നേടിയിരുന്നു. ഇതുവരെ തോല്‍വി അറിയാത്ത ഇറ്റാലിയന്‍ സംഘത്തിന് ഇന്നത്തെ ഇസ്രായേലുമായുള്ള മത്സരം ഏറെക്കുറെ എളുപ്പമായിരിക്കും.