പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ്; നിർണായക ചർച്ചകൾക്കായി കെപിസിസി നേതൃയോഗം ഇന്ന്
ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണായക ചർച്ചകൾക്കായി കെപിസിസി നേതൃയോഗം ഇന്ന് കൊച്ചിയിൽ ചേരും. ഉച്ചയ്ക്ക് രണ്ടുമണിക്ക് എറണാകുളം ഡിസിസി ഓഫീസിലാണ് യോഗം ചേരുക. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.
ചേലക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി വി കെ ശ്രീകണ്ഠന്റെ ഭാര്യയെയും പരിഗണിക്കുന്നുണ്ട്. കെപിസിസി ജനറൽ സെക്രട്ടറി കൂടിയായ കെ എ തുളസിയുടെ പേരാണ് പരിഗണിക്കുന്നത്. 2016 യു ആർ പ്രദീപിനെതിരെ കെ എ തുളസി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. മണ്ഡലത്തിൽ സുപരിചിതമായ മുഖം എന്ന നിലയിലാണ് രമ്യാ ഹരിദാസിനെ പകരമായി തുളസിയെ അവതരിപ്പിക്കുന്നത്.
രമ്യാ ഹരിദാസിന് പുറമേ തൃശൂർ ഡിസിസി ജനറൽ സെക്രട്ടറി കെ.വി ദാസൻ്റെ പേരും പരിഗണനയിലുണ്ട്. പരിചയസമ്പന്നനായ നേതാവ് ചേലക്കരയിൽ ഇറങ്ങണമെന്ന ആവശ്യമാണ് കെ വി ദാസന്റെ പേരിന് പിന്നിൽ. അതേസമയം കെ മുരളീധരൻ, രാഹുൽ മാങ്കൂട്ടത്തിൽ, ഡോ. പി സരിൻ എന്നിവരാണ് കോൺഗ്രസിന്റെ പട്ടികയിലുള്ളത്.