Tuesday, April 22, 2025
Latest:
KeralaTop News

ആലപ്പുഴയിൽ വിജയദശമി ആഘോഷങ്ങൾക്കിടെ നഴ്സിം​ഗ് വിദ്യാർത്ഥിയുടെ മുടി മുറിച്ചെന്ന് പരാതി

Spread the love

ആലപ്പുഴ: ആലപ്പുഴ കലവൂർ പ്രീതികുളങ്ങരയിൽ വിജയദശമി ആഘോഷങ്ങൾക്കിടയിൽ പെൺകുട്ടിയുടെ മുടിമുറിച്ചതായി പരാതി. കുടുംബം മണ്ണഞ്ചേരി പോലീസിൽ പരാതി നൽകി. രാത്രി കുട്ടികളുടെ ആഘോഷ പരിപാടികൾ നടക്കുന്നതിനിടയിലാണ് സംഭവം. മുടി മുറിച്ചുമാറ്റിയ വിവരം വീട്ടിൽ എത്തിയപ്പോഴാണ് നഴ്സിങ് വിദ്യാർത്ഥിയായ പെൺകുട്ടി അറിഞ്ഞത്.

സമീപത്തുണ്ടായിരുന്ന മധ്യവയസ്കനാണ് ഇതിന് പിന്നിൽ എന്നാണ് സംശയം. മദ്യപിച്ച് എത്തിയ ആളോട് മാറിപോകാൻ പെൺകുട്ടിയുടെ കുടുംബം പറഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ ചെയ്തതാണോ എന്നാണ് സംശയം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കുടുംബത്തിന്റെ പരാതിയിൽ പോലിസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.