KeralaTop News

മുഹമ്മദ് ഷിയാസിന്റെ പരാതി തള്ളി, പൊലീസിന്റേത് പിണറായിക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനമെന്ന് മുഹമ്മദ് ഷിയാസ്

Spread the love

പൊലീസിന്റേത് മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. പരാതിക്കാരായ തന്റെയോ സാക്ഷികളുടെയോ മൊഴി രേഖപ്പെടുത്തിയില്ല. കേസ് അട്ടിമറിക്കാനാണ് പൊലീസ് ശ്രമമെങ്കിൽ നിയമപരമായി നേരിടും.

പൊലീസ് ഇനിയും മുഖ്യമന്ത്രിക്കു വേണ്ടി ഇടപെടലുകൾ നടത്തിയാൽ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കണ്ണൂർ മുതൽ തിരുവനന്തപുരം വരെ ജനാധിപത്യ രീതിയിൽ പ്രതികരിച്ചവർക്കെതിരെ ക്രൂരമായ അതിക്രമമാണ് പൊലീസിന്‍റെ നേതൃത്വത്തിൽ നടന്നത്.

അത്തരം അതിക്രമങ്ങളെ ന്യായീകരിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത്. സത്യ വാചകം ചൊല്ലി അധികാരത്തിൽ ഏറിയ ഒരു ഭരണാധികാരിക്ക് ഭൂഷണമായ കാര്യമല്ല മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി.

അതേസമയം മുഖ്യമന്ത്രിയുടെ രക്ഷാപ്രവർത്തന പരാമർശത്തിൽ കഴമ്പില്ലെന്ന് അന്വേഷണ റിപ്പോർട്ട്. മുഹമ്മദ് ഷിയാസിന്റെ പരാതി തള്ളി. പരാമർശം ക്രമസമാധാനപ്രശ്‌നത്തിന് കാരണമായില്ലെന്ന് പൊലീസ് അറിയിച്ചു.

കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയുള്ള നടപടി സമാധാന പരിപാലനത്തിന്റെ ഭാഗമെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കി. റിപ്പോർട്ട് ഉടൻ സിജെഎം കോടതിയിൽ സമർപ്പിക്കും.