KeralaTop News

പിവി അൻവറിനെ നായകനാക്കി വലിയ നാടകം അരങ്ങേറി, ചീട്ടുകൊട്ടാരം പോലെ അത് തകർന്നു; എംവി ഗോവിന്ദൻ

Spread the love

പിവി അൻവറിന്റെ ആരോപണങ്ങൾ എല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. പാർട്ടി പ്രവർത്തകരുടെ വികാരമാണ് താൻ ഉൾക്കൊള്ളുന്നതെന്നും അവർക്ക് വേണ്ടിയാണ് രംഗത്തിറങ്ങിയതെന്നും പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് രാഷ്ട്രീയ പ്രഖ്യാപനം നടത്താൻ തീരുമാനിച്ച യോഗത്തിൽ പങ്കെടുത്തവർ നേരത്തെ നിലമ്പൂരിൽ നടന്ന യോഗത്തിൽ പങ്കെടുത്തവരാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

‘എസ്ഡിപിഐ, ലീഗ്, ജമാഅത്തെ ഇസ്ലാമി, കോൺഗ്രസ് ഇവരെ അഭിസംബോധന ചെയ്യേണ്ട അവസ്ഥയാണ് അൻവറിന് ഉണ്ടായത്. ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾ സംബന്ധിച്ച് കേരളത്തിലെ ജനങ്ങൾക്ക് ഏകദേശം വ്യക്തത വന്നു കഴിഞ്ഞു, പ്രഥമദൃഷ്ട്യാ തന്നെ ഉണ്ടായിരുന്ന പ്രശ്നങ്ങളുടെ കാര്യങ്ങൾ മനസിലാക്കി എഡിജിപി ക്കെതിരെ റിപ്പോർട്ട് കിട്ടി 24 മണിക്കൂർ മുമ്പ് സ്ഥാനത്ത് നിന്ന് മാറ്റി. ഈ പ്രശ്നത്തിലെ അന്വേഷണത്തിന് ശേഷം റിപ്പോർട്ട് ലഭിച്ചു കഴിഞ്ഞാൽ ശെരിയായ നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ അവസാനിച്ചിട്ടില്ല ഡിജിപി തന്നെ ഇതിന്റെ അന്വേഷണ ചുമതല നടത്തി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അമിത സ്വത്ത് സമ്പാദനം ഉൾപ്പടെയുള്ള ആരോപണത്തിൽ വിജിലൻസ് അന്വേഷണം നടന്നുവരികയാണ്. സ്ഥാനമാറ്റത്തോടെ അവസാനിക്കുന്നതല്ല പകരം കൂടുതൽ അന്വേഷണത്തിന് ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ആർഎസ്എസ് നേതാക്കളെ കണ്ടതുൾപ്പടെയുള്ള കാര്യങ്ങൾ പരിശോധനയിൽ വരുമെന്നും’ എംവി ഗോവിന്ദൻ പറഞ്ഞു.