ലെബനനിലെ യുഎന്‍ സമാധാന സേനാ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം; രണ്ടുപേര്‍ക്ക് പരുക്ക്
തെക്കന്‍ ലെബനനിലെ യുഎന്‍ സമാധാന സേനാ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം. മൂന്ന് പ്രധാന യുഎന്‍ കേന്ദ്രങ്ങള്‍ക്കുനേരെയാണ് ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയത്. ഇറ്റാലിയന്‍ പ്രതിരോധവകുപ്പ് മന്ത്രി ആക്രമണങ്ങളെ അപലപിച്ചു.
യുഎന്‍ സമാധാന സേനാംഗങ്ങള്‍ ഉപയോഗിക്കുന്ന വാച്ച് ടവര്‍ ഇസ്രയേല്‍ സേന നശിപ്പിച്ചെന്നാണ് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ യുഎന്‍ കേന്ദ്രങ്ങള്‍ക്കുനേരെ മൂന്ന് ആക്രമണങ്ങള്‍ നടന്നതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണങ്ങളില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. മറ്റ് രണ്ട് ആക്രമണങ്ങളിലും ആര്‍ക്കും പരുക്കേറ്റിട്ടില്ല.
ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്കുനേരെ ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണം തുടരുന്നതിനിടെയാണ് സൈന്യം യുഎന്‍ കേന്ദ്രങ്ങളേയും ആക്രമിച്ചത്. യുഎന്‍ സമാധാന സേനാംഗങ്ങളുടെ വാഹനങ്ങളും അവര്‍ താമസിക്കുന്ന സ്ഥലത്തെ പ്രവേശന കാവടവും അവര്‍ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന സാമഗ്രികളും ഇസ്രയേല്‍ സൈന്യം നശിപ്പിച്ചതായും ആരോപണമുണ്ട്. ആക്രമണത്തില്‍ പരുക്കേറ്റ രണ്ടുപേരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ടുപേരുടേയും പരുക്കുകള്‍ ഗുരുതരമല്ലെന്നാണ് വിവരം.