രത്തൻ ടാറ്റയുടെ വിയോഗം; അനുശോചിച്ച് രാജ്യം
പ്രമുഖ വ്യവസായിയും ടാറ്റ സൺസ് ചെയർമാൻ എമിററ്റസുമായ രത്തൻ ടാറ്റയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രമുഖർ. രത്തൻ ടാറ്റ ഒരു ദീർഘവീക്ഷണമുള്ള ബിസിനസ്സ് നേതാവും അനുകമ്പയുള്ള മനുഷ്യനുമായിരുന്നെന്ന് പ്രധാമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ലോകവേദിയിൽ രാജ്യത്തിന്റെ സാന്നിധ്യം ശക്തിപ്പെടുത്തിയ വ്യവസായിയാണ് രത്തൻ ടാറ്റയെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയുഷ് ഗോയൽ പറഞ്ഞു. രത്തൻ ടാറ്റയുടെ വിയോഗത്തിൽ അഗാധമായ ദുഃഖമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കാഴ്ചപ്പാടുള്ള വ്യക്തിയായിരുന്നു രത്തൻ ടാറ്റയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. വ്യവസായത്തിലും ജീവകാരുണ്യത്തിലും അദ്ദേഹം ശാശ്വതമായ മുദ്ര പതിപ്പിച്ചു. അദ്ദേഹത്തിൻ്റെ കുടുംബത്തിനും ടാറ്റ സമൂഹത്തിനും അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
രത്തൻ ടാറ്റയുടെ വിയോഗത്തിൽ അശോചനം രേഖപ്പെടുത്തി ഡൽഹി മുഖ്യമന്ത്രി അതിഷി. രാജ്യത്തിൻ്റെയും ജനങ്ങളുടെയും ക്ഷേമത്തെ എല്ലാത്തനുപരിയായി കണ്ട വ്യക്തിയായിരുന്നു അദ്ദേഹം.രത്തൻ റ്റാറ്റ യുടെ ദയയും വിനയവും മാറ്റങ്ങൾ ക്കായുള്ള അഭിനിവേശവും എന്നെന്നും ഓർമ്മിക്കപ്പെടുമെന്ന് അതിഷി പറഞ്ഞു.
മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്ര 11.30 യോടെയാണ് ടാറ്റയുടെ അന്ത്യം സംഭവിച്ചത്. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ക്തസമ്മർദം താഴ്ന്നതിനെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൽ എച്ച്.ടാറ്റയുടെയും സൂനിയുടെയും മകനായി 1937 ഡിസംബർ 28നു ജനിച്ച രത്തൻ ടാറ്റ അവിവാഹിതനാണ്. 2000 ൽ പത്മഭൂഷണും 2008 ൽ പത്മവിഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.